LATEST

സർക്കാരിന്റെ വിമ‌ർശകരോ അനുകൂലികളോ ആകരുത് കോടതികൾ: ജസ്റ്റിസ് ഉജ്ജൽ ഭുയാൻ


ന്യൂഡൽഹി: സർക്കാരിന്റെ കടുത്ത വിമ‌ർശകരോ അനുകൂലികളോ ആകരുത് കോടതികളെന്നും ജാഗ്രതയുള്ള കാവൽക്കാരായിരിക്കണമെന്നും സുപ്രീംകോടതി ജ‌ഡ്‌ജി ഉജ്ജൽ ഭുയാൻ. സുപ്രീംകോടതി ബാർ അസോസിയേഷന്റെ ദേശീയ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ തത്വങ്ങൾ സംരക്ഷിക്കുകയെന്നതാണ് ജുഡിഷ്യറിയുടെ ഉത്തരവാദിത്വം. വികസിത ഭാരതം തുടങ്ങിയ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ജുഡിഷ്യറി ഏറ്റുപിടിക്കേണ്ടതില്ല. വികസ്വര ഇന്ത്യയാണെങ്കിലും വികസിത ഇന്ത്യയാണെങ്കിലും ജുഡിഷ്യറി ഇവിടെ കാണും. സുപ്രീംകോടതി രാജ്യത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായാണ് പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.കൊളീജിയത്തിൽ


Source link

Back to top button