CINEMA

മനം കവരും മെലഡിയുമായി മഹാരാജ ഹോസ്റ്റൽ


സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങളായ അഖിൽ എൻആ‌‍ർഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൊറർ കോമഡി ചിത്രം ‘മഹാരാജ ഹോസ്റ്റൽ’ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. ‘മാഗ്നെറ്റിക് കണ്ണാണേ കോർനെറ്റ് പോൽ സ്വീറ്റാണേ…’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഏറെ വ്യത്യസ്തമായ വരികൾ എഴുതിയത് ജിഷ്ണു എം. നായരും സംഗീതം അശ്വിൻ റാമുമാണ്. അയ്റാനും അശ്വിൻ റാമും ചേർന്നാണ് ആലാപനം . ഏവരുടേയും മനം നിറയ്ക്കുന്നൊരു മെലഡിയായി ഗാനത്തെ ഏറ്റെടുത്തുകഴിഞ്ഞു. ചാരു വാക്കൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ചിത്ര നായർ, സജിൻ ചെറുകയിൽ, ആൻ മരിയ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. നഗരത്തിൽ കെ.എസ്.ആർ.ടി.സി സൗത്തിനേക്കാൾ ചീപ്പായ ഒരു ഹോസ്റ്റലിന്‍റെയും അവിടുത്തെ എംജിആർ എന്ന ഹോസ്റ്റൽ വാർഡന്റെയും അവിടെ താമസിക്കാനെത്തുന്ന സുഹൃത്തുക്കളുടേയും സംഭവ ബഹുലമായ കഥയാണ് പറയുന്നത്. ചാരുചിത്ര പ്രൊഡക്ഷൻസ് & മധുമിത പ്രൊഡക്ഷൻസ് എന്നീ ബാനറിൽ കരുമുരു രഘുരാമു, ചാർവാക ബ്രഹ്മണപ്പള്ളി എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം ആന്റ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഷ്കർ, സംഗീതം: അശ്വിൻ റാം, എഡിറ്റിംഗ്: നിതീഷ് മിശ്ര, സംഭാഷണം: രാജ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ശാലിനി നമ്പു, ലൈൻ പ്രൊഡ്യൂസർ: വിജയ് പിഡാപ്പ, സന്ദീപ് മന്ത്രാല, മേക്കപ്പ്: റഷീദ് അഹമ്മദ്, പി.ആ‍ർ..ഒ: ആതിര ദിൽജിത്ത്.


Source link

Related Articles

Back to top button