test del 3
മധ്യസ്ഥത വഹിക്കാൻ പോയ പാക്കിസ്ഥാന്റെ ‘സമാധാനം’ പോയി; പെട്രോളിന് 137 രൂപ കൂട്ടി, ഡീസലിന് 185, പ്രതിഷേധം ശക്തം

ഇറാൻ യുദ്ധത്തിൽ നിർണായക ‘മധ്യസ്ഥത’ വഹിച്ചുവെന്ന് അവകാശപ്പെടുന്ന രാജ്യമാണ് പാക്കിസ്ഥാൻ. ഇവർ മുന്നോട്ടു വച്ച സമാധാന പ്ലാൻ വിജയിച്ചിട്ടുമില്ല. തടസങ്ങളും വെല്ലുവിളികളുമുണ്ടെങ്കിലും മധ്യസ്ഥത ശ്രമങ്ങൾ തുടരുമെന്നാണ് പാക്കിസ്ഥാന്റെ നിലപാട്. മധ്യസ്ഥത വഹിച്ചതിനുള്ള സമ്മാനമായി പാക്കിസ്ഥാന്റെ 20 കപ്പലുകൾക്ക് ഹോർമുസ് കടക്കാൻ ഇറാൻ അനുമതി നൽകിയെന്നും റിപ്പോർട്ടുകളുണ്ട്. ഇവ പാക്കിസ്ഥാനിലെത്തിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം, സാമ്പത്തിക പ്രതിസന്ധിയിലായ പാക്കിസ്ഥാൻ ഇറാൻ യുദ്ധത്തോടെ കൂടുതൽ തകർന്നു. സാമ്പത്തിക പ്രതിസന്ധിയിലായ പാക്കിസ്ഥാൻ ഐഎംഎഫിന്റെ കര്‍ശന നിരീക്ഷണത്തിലാണ് മുന്നോട്ടു പോകുന്നത്. ഇതിന്റെ ഭാഗമായി പെട്രോൾ, ഡീസൽ എന്നിവയ്ക്ക് അടക്കം സബ്സിഡികൾ അനുവദിക്കുന്നതിന് നിയന്ത്രണമുണ്ട്. ആവശ്യമായ ഇന്ധനത്തിന്റെ സിംഹഭാഗവും ഇറക്കുമതി ചെയ്യുന്ന പാക്കിസ്ഥാന് അതുകൊണ്ടുതന്നെ രാജ്യാന്തര വിലയിൽ ഇവ വിൽക്കേണ്ടി വരും. രാജ്യാന്തര വിപണിയിലെ വിലക്കയറ്റത്തിന് അനുസരിച്ച് അടിക്കടി രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാനും പാക്കിസ്ഥാൻ നിർബന്ധിതരാകുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നല്കുന്നു. സബ്സിഡിയുണ്ട് ഒരു ട്വിസ്റ്റും
Source link


