CINEMA

മധുവിധു ആഘോഷം മേയ് ദിനത്തിൽ

ഷറഫുദീൻ നായകനായും കല്യാണി പണിക്കർ നായികയായും എത്തുന്ന മധുവിധു” മേയ് 1 ന് റിലീസ് ചെയ്യം. പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ബിഗ് സ്‌ക്രീനിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്നു “.ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഫാമിലി ഫൺ എന്റർടെയ്നറാണ്. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ , ശ്രീജയ , അമൽ ജോസ് , സഞ്ജു മധു, ബിന്ദു പണിക്കർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രത്തിന് ബിബിൻ മോഹൻ, ജയ് വിഷ്ണു എന്നിവർ ചേർന്ന് രചന നിർവഹിക്കുന്നു. ഛായാഗ്രഹണം – വിശ്വജിത് ഒടുക്കത്തിൽ, സംഗീതം – ഹിഷാം അബ്ദുൾ വഹാബ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ആൻഡ് എഡിറ്റർ- ക്രിസ്റ്റി സെബാസ്ട്യൻ, പ്രൊജക്ട് ഡിസൈനർ – രഞ്ജിത്ത് കരുണാകരൻ,

ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് സഹനിർമ്മാണം. വിതരണം അജിത് വിനായക ഫിലിംസ്, പി.ആർ.ഒ- ശബരി


Source link

Related Articles

Back to top button