CINEMA

മധുബാല ആകാൻ സാറ അർജുൻ


ഇതിഹാസ താരം മധുബാല ആയി എത്താൻ സാറ അർജുൻ. സഞ്ജയ് ലീല ബൻസാലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആണ് സാറയുടെ അടുത്ത പ്രൊജക്ട് എന്നാണ് റിപ്പോർട്ട്. ജാസ്‌മിത് കെ. റീൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിഹാസ താരമായ മധുബാലയായി സാറ എത്തുമ്പോൾ അത് താരത്തിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായിരിക്കും എന്നാണ് സൂചന. മധുബാലയുടെ ബയോപിക് ആണ് സിനിമ. പ്രീ പ്രൊഡക്‌ഷൻ ജോലികൾ ആരംഭിച്ചു. 1950കളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന താരങ്ങളിലൊരാളായിരുന്നു മധുബാല. രണ്ടു പതിറ്റാണ്ട് നീണ്ട ശ്രദ്ധേയമായ കരിയറിൽ 70ലധികം സിനിമകളിൽ അഭിനയിച്ചു. അഭിനയ തികവുകൊണ്ടും സൗന്ദര്യമികവുകൊണ്ടും ബോളിവുഡിൽ ഇപ്പോഴും പകരം വയ്ക്കാനില്ലാത്ത ഐക്കണായി കണക്കാക്കുന്നു.അതേസമയം ധുരന്ദർ എന്ന ബ്രഹ്മാണ്ഡ ചിത്രം സാറ അർജുന്റെ കരിയർ തന്നെ മാറ്റി. രൺവീർ സിംഗിന്റെ നായികയായി എത്തിയ സാറ അർജുൻ മിന്നും പ്രകടനം തന്നെ കാഴ്ചവച്ചു.സാറയുടെ അടുത്ത ചിത്രം ഉറ്രുനോക്കുകയാണ് ബി ടൗൺ.


Source link

Back to top button