LATEST
മദ്യവില്പന ശാലകൾ പ്രവർത്തിക്കില്ല

തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശതിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഏഴിന് വൈകിട്ട് ആറുമുതൽ ഒമ്പതിന് പോളിംഗ് അവസാനിക്കും വരെ മദ്യവില്പന ശാലകൾ പ്രവർത്തിക്കില്ല. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഒമ്പതിന് വൈകിട്ട് ആറു മുതൽ 11 ന് പോളിംഗ് അവസാനിക്കുന്ന വരെയും മദ്യവില്പന നിരോധിച്ചു. റീപോളിംഗ് വേണ്ടിവന്നാലും മദ്യനിരോധനം ബാധകമായിരിക്കും. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് തിരഞ്ഞെടുപ്പ് തീയതികളിൽ കേരള അതിർത്തിയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ മദ്യനിരോധനം ഏർപ്പെടുത്തുന്നതിനും കത്ത് നൽകി.
Source link
