LATEST

മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; ചികിത്സയിലായിരുന്ന യുവതി ആശുപത്രി വിട്ടു

കൊച്ചി: മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തൊൻപതുകാരി ആശുപത്രി വിട്ടു. തിരുവനന്തപുരം പാലോട് സ്വദേശി ശ്രീക്കുട്ടി മാസങ്ങളായി കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ട്രെയിനിൽ നിന്നുള്ള വീഴ്‌ചയുടെ ആഘാതത്തിൽ ഗുരുതരാവസ്ഥയിലായിരുന്ന ശ്രീക്കുട്ടിയുടെ ആരോഗ്യത്തിൽ വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. മകളെ ചികിത്സിച്ച ഡോക്‌ടർമാരോടും നഴ്‌സുമാരോടും ആശുപത്രി അധികൃതരോടുമുള്ള നന്ദി പറഞ്ഞറിയിക്കാനാകാത്തതാണെന്ന് ശ്രീക്കുട്ടിയുടെ അമ്മ പ്രതികരിച്ചു.

‘മോളിപ്പോഴും തനിയെ നടക്കാനായിട്ടില്ല. ഒരു മാസംകൂടി കഴിഞ്ഞാൽ തനിയെ നടക്കും. ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾക്കായി മലപ്പുറത്തെ ആയുർവേദ ആശുപത്രിയിലേക്കാണ് ശ്രീക്കുട്ടിയെ കൊണ്ടുപോകുന്നത്. ഇനിയും തുടർ ചികിത്സകൾക്കായി ഇവിടേക്ക് മടങ്ങിവരണം. ഷോൾഡറിന് ശസ്‌ത്രക്രിയ ചെയ്യേണ്ടതുണ്ട്’- ശ്രീക്കുട്ടിയുടെ അമ്മ പറഞ്ഞു.


Source link

Related Articles

Back to top button