LATEST

മദ്യപിക്കാൻ ഭാര്യ പണം നൽകിയില്ല; ആലപ്പുഴയിൽ യുവാവ് ജീവനൊടുക്കി


ആലപ്പുഴ: മദ്യപിക്കാൻ ഭാര്യ പണം നൽകാത്തതിന്റെ പേരിൽ യുവാവ് ജീവനൊടുക്കി. ആലപ്പുഴ കൊമ്മാടിയിൽ ഇന്നുരാവിലെയായിരുന്നു സംഭവം. കയർ ഫാക്‌ടറി ജീവനക്കാരനായ സന്തോഷ് ആണ് മരിച്ചത്. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. മദ്യപിച്ച് വീട്ടിലെത്തിയ സന്തോഷും ഭാര്യയും തമ്മിൽ തർക്കമുണ്ടാവുകയും പിന്നാലെ തീകൊളുത്തുകയുമായിരുന്നു. മദ്യപിക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ ഭാര്യ വിസമ്മതിച്ചതാണ് പ്രകോപനമായത്. പ്രദേശവാസികൾ ചേർന്ന് ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും എത്തുന്നതിന് മുൻപ് ജീവൻ നഷ്ടമായി.


Source link

Back to top button