test del 3

മദ്യപാനത്തിനിടെ തർക്കം; പ്രവാസി ദുരൂഹ സാഹചര്യത്തിൽ മരിച്ചു, സുഹൃത്ത് കസ്റ്റഡിയിൽ


തൃശൂർ∙ ചേർപ്പ് വെങ്ങിണിശേരിയിൽ സുഹൃത്തുക്കൾ തമ്മിലുള്ള മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനൊടുവിൽ സുഹൃത്തുക്കളിൽ ഒരാളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങിണിശേരി തേറാട്ടിൽ വീട്ടിൽ രാജു ജോർജ് (50)ആണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ സുഹൃത്ത് വെങ്ങിണിശേരി പുത്തൂക്കാരൻ ഫ്രിന്റോയെ (44) പൊലീസ് കസ്റ്റഡിയിൽ എടുത്തു. മരിച്ച രാജുവിന്റെ ഭാര്യ സിജി മുറിയിൽനിന്ന് ബഹളം കേട്ട് ഓടിയെത്തിയപ്പോൾ, നിലത്ത് വീണു കിടക്കുകയായിരുന്ന രാജുവിനെ ഫ്രിന്റോ ചവിട്ടുന്നത് കണ്ടതായി പറയുന്നു. ഇതിനെ തുടർന്ന് ഫ്രിന്റോയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിരലടയാള വിദഗ്ധർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു. മക്കൾ: ഹെൽന റോസ്, എൽന മരിയ.


Source link

Back to top button