മദ്യനയ അഴിമതിക്കേസ് സി.ബി.ഐയ്‌ക്കെതിരെയുള്ള രൂക്ഷപരാമർശങ്ങൾക്ക് സ്റ്റേ കേജ്‌രിവാളിന് നോട്ടീസ്

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻമുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അടക്കം മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധിയിൽ ഡൽഹി ഹൈക്കോടതിയുടെ ഇടപെടൽ. സി.ബി.ഐയ്‌ക്കെതിരെ ഡൽഹി റൗസ് അവന്യു കോടതി നടത്തിയ രൂക്ഷപരാമർശങ്ങൾ സ്റ്രേ ചെയ്‌തു. അകാലത്തിലുള്ള,അനാവശ്യമായ വിമർശനമാണ് വിചാരണക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ നിരീക്ഷിച്ചു. പരാമർശങ്ങൾ സ്റ്റേ ചെയ്‌തതോടെ, സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഉത്തരവിട്ട വകുപ്പുതല അന്വേഷണവും ഫലത്തിൽ മരവിച്ചു. കേജ്‌രിവാൾ അടക്കം 23 പ്രതികളെയും കുറ്റവിമുക്തരാക്കിയതിനെതിരെ സി.ബി.ഐ സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കേജ്‌രിവാൾ,ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ,തെലങ്കാന ജാഗ്രതി പാർട്ടി അദ്ധ്യക്ഷ കെ. കവിത തുടങ്ങി കുറ്റവിമുക്തരാക്കപ്പെട്ട 23 പേർക്കും നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. മദ്യനയവുമായി ബന്ധപ്പെട്ട ഇ.ഡി കേസിലെ നടപടികൾ, സി.ബി.ഐ അപ്പീലിലെ തീരുമാനം വരുന്നതു വരെ മാറ്റിവയ്‌ക്കാനും നിർദ്ദേശിച്ചു. വിഷയം മാർച്ച് 16ന് വീണ്ടും പരിഗണിക്കും.വിചാരണ അനിവാര്യം:
Source link



