CINEMA
മണിയുടെ എല്ലാ സൗഭാഗ്യങ്ങൾക്കും അത് കാരണമായി, അന്ന് തീരുമാനിച്ചു മകൾക്ക് ശ്രീലക്ഷ്മി എന്ന പേരിടാൻ; കുറിപ്പ്

കലാഭവൻ മണിയുടെ മകൾ ശ്രീലക്ഷ്മിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. കുറിപ്പിൽ മകൾക്ക് ശ്രീലക്ഷ്മി എന്ന പേര് നൽകാനിടയായ സാഹചര്യത്തെക്കുറിച്ചും രാമകൃഷ്ണൻ പറയുന്നുണ്ട്. അമ്മുവിന് കുഞ്ഞച്ഛന്റെ വക ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നെന്ന് രാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. ‘ശ്രീലക്ഷ്മിയുടെ ജന്മദിനമാണിന്ന്. തന്റെ എല്ലാ സൗഭാഗ്യങ്ങൾക്കും കാരണമായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ അംഗീകാരത്തിന്റെ ഓർമ്മയ്ക്കായി ആ പേര് തന്റെ തന്റെ പൊന്നോമനയ്ക്കിട്ടു. ശ്രീലക്ഷ്മി, ഇന്ന് അവൾ പഠിച്ച് വലിയ കുട്ടിയായി. ചേട്ടൻ ആഗ്രഹിച്ച പോലെ എംബിബിഎസ് പഠനം പൂർത്തിയാക്കി പ്രാക്ടീസ് ചെയ്യുന്നു’- രാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.
Source link


