CINEMA

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണവുമായി  ആരാധിക, മറുപടിയുമായി നടി


പാലക്കാട്: സോഷ്യൽ മീഡിയയിൽ അടുത്തിടെ ചർച്ചാവിഷയമായ സംഭവമായിരുന്നു നടി മഞ്ജു വാരിയരെ ആരാധിക കടന്നുപിടിച്ച് ചുംബിച്ചത്. പാലക്കാട് ഒരു ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതോടെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് യുവതി നേരിട്ടത്. സെലിബ്രിറ്റികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്നും പലരും ചൂണ്ടിക്കാട്ടി. സ്‌നേഹമാണെങ്കിലും ഇത്തരം പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നാണ് ഭൂരിഭാഗം ആളുകളുടെയും പക്ഷം. ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവതി. അന്നത്തെ വൈറൽ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു യുവതിയുടെ വിശദീകരണം.
‘കുട്ടികാലം മുതൽ ഒരുപാട് ഒരുപാട് ഇഷ്ടമുള്ള ചേച്ചിയാണ് അപ്പൊ മുതൽ മനസിൽ ഉള്ളതാണ് ഒന്ന് നേരിൽകാണാൻ. ആ ഇഷ്ടവും വളരുന്നതിന് അനുസരിച്ച് ഒരുപാട് വലുത് ആയിരിന്നു. എന്റെ ഫ്രണ്ട്സ്,​ റിലേറ്റീവ്സ്,​ കൂടെ വർക്ക് ചെയ്യുന്നവർ അവരോടൊക്കെ പറയും ഞാൻ മഞ്ജു ചേച്ചിയെ നേരിട്ട് കാണും,​ കണ്ടാൽ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കണം എന്നൊക്കെ. അന്ന് നടക്കില്ല എന്ന് അറിയാം. എന്നാലും അത്രമേൽ ഇഷ്ടം ഉള്ളത് കൊണ്ട് പറയുന്നതാണ് പക്ഷെ അത് ലൈഫിൽ സത്യം ആയപ്പോൾ ഞാൻ പോലും അറിയാതെ എന്റെ മനസിലെ ആഗ്രഹം അത് കണ്ണുനീരായി,​ ഞാൻ മനസിൽ ആഗ്രഹിച്ചത് എന്റെ മുന്നിൽ വന്നപ്പോൾ അറിയാതെ സംഭവിച്ചു പോയതാണ്. ലവ്യു മഞ്ജുച്ചേച്ചി’- യുവതി കുറിച്ചു.


Source link

Back to top button