LATEST

മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്റെ അപരൻ തലസ്ഥാനത്ത് നിന്ന്


തിരുവനന്തപുരം; മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്റെ അപരനായി എത്തിയത് തലസ്ഥാനത്തെ കോൺഗ്രസ് നേതാവ് .ഉഴമലയ്ക്കൽ പഞ്ചായത്ത് മുൻ മെമ്പറും മുൻ ഡി.സി.ഡി ഭാരവാഹിയുമായ അരുവിയോട് സുരേന്ദ്രനെന്ന ഡി.സുരേന്ദ്രൻ നായർ.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച കെ. സുന്ദരയെ കാണാതായതും പിന്നീട് സ്ഥാനാർത്ഥിത്വം പിൻവലിച്ചതും ചർച്ചയായിരുന്നു. തന്റെ പേരിനോട് സാമ്യമുള്ള സുന്ദരയ്ക്ക് കോഴ നൽകി പത്രിക പിൻവലിക്കുകയായിരുന്നുവെന്ന് കെ.സുരേന്ദ്രനെതിരെ പരാതി ഉയർന്നിരുന്നു . 2016ലെ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു കെ. സുന്ദര. അന്ന് 467 വോട്ടുകളാണ് സുന്ദരയ്ക്ക് ലഭിച്ചിരുന്നത്. ബി.ജെ.പി സ്ഥാനാർഥിയായിരുന്ന കെ. സുരേന്ദ്രൻ 89 വോട്ടുകളുടെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സിറ്റിംഗ് എം.എൽ.എ മുസ്ലിംലീഗിലെ എ.കെ.എം അഷ്‌റഫാണ് ഇക്കുറിയും യു.ഡി.എഫ് സ്ഥാനാർത്ഥി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ആർ ജയാനന്ദയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.


Source link

Related Articles

Back to top button