test del 5 copy of del 3

ഭൂമി പിളർന്നതു പോലെ ഉഗ്രസ്ഫോടനം: പിന്നെ നിലവിളി, പരക്കം പാച്ചിൽ, ചിതറിത്തെറിച്ച ശരീരഭാഗങ്ങൾ; മറക്കാ‍ൻ ശ്രമിച്ച് പരവൂർ…


കൊല്ലം ∙ അടങ്ങാത്ത ഓർമകൾ പോലെ അമ്പലമുറ്റത്ത് അരയാൽ ഇലകൾ വിറകൊണ്ടു നിൽക്കുന്നു, ഈ പത്താം വർഷത്തിലും. അമ്പലമുറ്റം കടന്നുപോകുന്ന ഒരാളും ഓർക്കാൻ ഇഷ്ടപ്പെടാത്ത ആ മഹാദുരന്തത്തിന്റെ ഓർമകൾ… 110 പേരുടെ ദാരുണ മരണത്തിനും 656 പേർക്കു പരുക്ക് ഏൽക്കാനും ഇടയാക്കിയ പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിന് നാളെ പത്താണ്ട് പൂർത്തിയാകുന്നു. തലേന്നു നടന്ന അശ്വതി വിളക്കോടെ ആണ് പരവൂർ ഉറക്കമൊഴിയാൻ തുടങ്ങിയത്. പുറ്റിങ്ങൽ ദേവീ ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിനു പതിവായി അങ്ങനെയാണ്. രാത്രി 11.56നു വെടിക്കെട്ട് തുടങ്ങിയെന്നാണ് അന്വേഷണ റിപ്പോർട്ടിൽ. പടക്കവും പെരുക്കവും കഴിഞ്ഞു. 2ാം ഘട്ടമായി വെടിക്കെട്ട് പൂർത്തിയായി. മനസ്സിൽ ആഘോഷത്തിന്റെ അമിട്ടുകൾ കത്തി ഉയരുന്നു. 10നു പുലർച്ചെ 3.13. സൂര്യകാന്തി ഉൾപ്പെടെയുള്ള നിലയമിട്ടുകളുടെ വർണകാന്തിയിൽ ലയിച്ചിരിക്കെ, എന്തോ വന്നിടിച്ചു ഭൂമി പിളരുന്നതുപോലെ ഉഗ്രസ്ഫോടനം. മിണ്ടാനും പറയാനും കാണാനും കേൾക്കാനും കഴിയാതെ എല്ലാവരും ഒരു നിമിഷം സ്തംഭിച്ചു പോയി. വൈദ്യുതി ബോർ‍ഡിന് 88 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ദുരന്തത്തിനു ശേഷം പിന്നെ പുറ്റിങ്ങലിൽ വെടിക്കെട്ടു നടന്നിട്ടില്ല. പൊട്ടിത്തെറി ഉണ്ടായ തെക്കേ കമ്പപ്പുര ഇപ്പോൾ ഇല്ല. ദുരന്തം മറക്കാ‍ൻ ശ്രമിക്കുകയാണ് പരവൂർ. തെക്കേ കമ്പപ്പുരയ്ക്കു സമീപം നിന്ന മാവു മുറിവ് ഉണക്കി വീണ്ടും പടർന്നു പന്തലിച്ചു. പ്രൗഢമായ ചടങ്ങുകളോടെ കഴിഞ്ഞ 22ന് ഇത്തവണത്തെ ഭരണി ഉത്സവം കഴിഞ്ഞു.


Source link

Back to top button