LATEST

ജാസ്‌ലിയയുടെ മരണം; പൊലീസിന് വീഴ്‌ച സംഭവിച്ചിട്ടില്ല, അന്വേഷണം കൃത്യമെന്ന് റിപ്പോർട്ട്


കൊച്ചി: അങ്കമാലിയിൽ ജാസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. പ്രതിയായ ഡോ. സിറിയക്ക് ജോർജിനെ പിടികൂടാൻ കൃത്യമായ പരിശോധന നടത്തി. നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചുവെന്നും പ്രതി പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് കടന്നുകളഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു.പ്രതിയെ പിടികൂടുന്നതിൽ പൊലീസ് അലംഭാവം കാണിച്ചുവെന്ന് ജാസ്‌ലിയയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. ഇതിൽ റൂറൽ എസ്‌പിയുടെ നിർദേശപ്രകാരം ആലുവ ഡിവൈഎസ്‌പി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.കഴിഞ്ഞ മാസം 28നാണ് ബി കോം വിദ്യാർത്ഥിനി ജാസ്‌ലിയയെ സിറിയക് ഓടിച്ച കാർ ഇടിച്ചുതെറിപ്പിച്ചത്. തൊട്ടടുത്ത ദിവസം വിദ്യാർത്ഥിനി മരിച്ചു. ഒളിവിൽപ്പോയ പ്രതിയെ പിടികൂടാനാകാത്തതിൽ പൊലീസിനുനേരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതോടെ പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. പിന്നാലെ സിറിയക്കിനെ വാഗമണിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


Source link

Back to top button