CINEMA

ഭാവനയുടെ അസാമാന്യ സ്വാഗും റഹ്‌മാന്റെ പവർ പാക്ക്ഡ് ആക്ഷനും; ‘അനോമി’ ട്രെയിലർ പുറത്തിറങ്ങി

മലയാളികളുടെ പ്രിയ നടി ഭാവനയുടെയും സ്റ്റൈലിഷ് താരം റഹ്‌മാന്റെയും തകർപ്പൻ പ്രകടനവുമായി എത്തുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ‘അനോമി’യുടെ (Anomie) ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. ഭാവനയുടെ പഞ്ച് ഡയലോഗുകളും റഹ്മാൻ്റെ ആക്ഷൻ രംഗങ്ങളും കോർത്തിണക്കി തയ്യാറാക്കിയ ട്രെയിലർ ദുൽക്കർ സൽമാൻ, വിജയ് സേതുപതി, മാധവൻ, സൗബിൻ , ടൊവിനോ തോമസ്, ഇർഫാൻ പത്താൻ, അനിൽ രാധാകൃഷ്‌ണ മേനോൻ , മഞ്ജു വാര്യർ , നസ്‌റിയ നസീം, കല്ല്യാണി പ്രിയദർശൻ, പാർവ്വതി തിരുവോത്ത്, പ്രിയ മണി എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പുറത്ത് വിട്ടത്.

ഒരു ഫോറൻസിക് അനലിസ്റ്റായ ‘സാറ’ എന്ന കരുത്തുറ്റ കഥാപാത്രമായാണ് ഭാവന ചിത്രത്തിൽ എത്തുന്നത്. ട്രെയിലറിൽ ഉടനീളം ഭാവനയുടെ അസാമാന്യ സ്ക്രീൻ പ്രസൻസും സ്വാഗും ദൃശ്യമാണ്. ഏതു വെല്ലുവിളിയെയും നേരിടാൻ തയ്യാറായി നിൽക്കുന്ന ഭാവനയുടെ പ്രകടനം നടിയുടെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരിക്കുമെന്ന് ഉറപ്പാണ്. പവർ പാക്ക്ഡ് ആക്ഷൻ ബ്ലോക്കുകളുമായാണ് റഹ്‌മാൻ ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ മാൻലി പ്രസൻസ് സിനിമയുടെ ആവേശം ഇരട്ടിയാക്കുന്നുണ്ട്.

‘ ഇറ്റ്സ് ടൈം ടു എക്സ്പോസ് ദി ഡേവിൾ’ എന്ന ശക്തമായ ഡയലോഗിലൂടെ തുടങ്ങുന്ന സൈക്കോ കില്ലറുടെ സാന്നിധ്യം പ്രേക്ഷകരെ ഭയപ്പെടുത്തുന്നതാണ്. ഇൻവെസ്റ്റിഗേഷൻ ട്രാക്കിനൊപ്പം തന്നെ ഒരു സൈക്കോ കില്ലറുടെ നിഗൂഢമായ സാന്നിധ്യം സിനിമയിലുടനീളം നിലനിൽക്കുന്നുണ്ടെന്ന് ട്രെയിലർ സൂചന നൽകുന്നു. ഓരോ ഫ്രെയിമിലും പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന എഡ്ജ് ഓഫ് സീറ്റ് മൂഡാണ് ചിത്രത്തിൻ്റെത് എന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.

സാങ്കേതികമായി മലയാള സിനിമയിൽ ഇതുവരെ പരീക്ഷിക്കാത്ത മികവോടെയാണ് ‘അനോമി’ എത്തുന്നത്. പ്രശസ്തമായ ‘സൗണ്ട് പാർട്ടിക്കിൾസ്’ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രം എന്ന ഖ്യാതിയും അനോമിക്കുണ്ട്. സുജിത്ത് സാരംഗിന്റെ ഹോളിവുഡ് നിലവാരമുള്ള ഛായാഗ്രഹണവും ‘അനിമൽ’ ഫെയിം ഹർഷവർദ്ധൻ രാമേശ്വറിന്റെ പശ്ചാത്തല സംഗീതവും ട്രെയിലറിന് വലിയൊരു ഇംപാക്ട് നൽകുന്നു.

ഭാവനയും റഹ്മാനും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ക്രൈം ത്രില്ലറിൽ ഷെബിൻ ബെൻസൺ, വിഷ്ണു അഗസ്ത്യ, ബിനു പപ്പു, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നു. ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിക്കുന്ന ‘സൗണ്ട് പാർട്ടിക്കിൾസ്’ എന്ന അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന ഖ്യാതിയോടെ എത്തുന്ന അനോമി ഫെബ്രുവരി 6-ന് തിയേറ്ററുകളിൽ എത്തും.

ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.റോയ് സി.ജെ, ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ.പി.കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നായിക ഭാവനയും നിർമ്മാണ പങ്കാളിയാണ്.

ഛായാഗ്രഹണ വിഭാഗം സുജിത് സാരംഗും, ചിത്രസംയോജനം കിരൺ ദാസും നിർവഹിക്കുന്നു. ആക്ഷൻ ഡയറക്റ്റർ: ആക്ഷൻ സന്തോഷ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്ത്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഓ അപർണ ഗിരീഷ്.


Source link

Related Articles

Back to top button