LATEST
ഭാര്യയുടെയും മകന്റെയും കെെപിടിച്ച് സ്നാനത്തിനിറങ്ങി; മലയാളി ഡോക്ടറെ ഗംഗ നദിയിൽ കാണാതായി

തിരുവനന്തപുരം: ഗംഗ നദിയിൽ മലയാളി ഡോക്ടറെ കാണാതായി. തീർത്ഥാടനത്തിന്റെ ഭാഗമായി സ്നാനം ചെയ്യാൻ പോയ ശാസ്തമംഗലം ശ്രീരാമ കൃഷ്ണാ ആശുപത്രിയിലെ ഡോക്ടറായ മുട്ടട ജി.വി.ആർ.എ 35ൽ ഡോ. മോഹൻകൃഷ്ണനാണ് അപകടത്തിൽപ്പെട്ടത്. തെരച്ചിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ 5.45നാണ് സംഭവം. വ്യാഴാഴ്ചയാണ് കുടുംബത്തോടൊപ്പം മോഹൻകൃഷ്ണൻ വാരാണസിയിലെത്തിയത്. ഭാര്യ നളിനി കുമാരി, മകൻ അർജുൻ, മരുമകൾ മായ, പേരക്കുട്ടി കാശിനാഥ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
Source link


