ഭാരതീയ വിചാരകേന്ദ്രം പ്രമേയം: കേരളത്തിൽ ദേശീയ ഐക്യത്തിന് വെല്ലുവിളി ഉയരുന്ന സാഹചര്യം

തിരുവനന്തപുരം : സംസ്ഥാനത്ത് ദേശീയ ഐക്യത്തിന് വെല്ലുവിളിയാകുന്ന പ്രവണതകൾ ശക്തമാകുന്നുവെന്ന ആശങ്ക പ്രകടിപ്പിച്ച് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു. തിരുവനന്തപുരത്തായിരുന്നു യോഗം. രാജ്യത്തിന്റെ ഐക്യത്തിനും ജനക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടികളെ സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന എൽ.ഡി.എഫും പ്രതിപക്ഷമായ യു.ഡി.എഫും ഒരുപോലെ എതിർക്കുന്നു. ഇരുവരും ദേശവിരുദ്ധ ശക്തികളുടെ നാവായി മാറാൻ മത്സരിക്കുന്നു.സംസ്ഥാനത്ത് നടപ്പിലാക്കുന്ന ചില സാംസ്‌കാരിക, വിദ്യാഭ്യാസ, വികസന പദ്ധതികൾ ദേശീയ ബോധത്തെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ളവയാണ്. കേന്ദ്രപദ്ധതികൾ പേരുമാറ്റിയും യഥാസമയം ഫണ്ട് ചെലവഴിക്കാതെയും നഷ്ടപ്പെടുത്താൻ ഇടത് സർക്കാർ ശ്രമിച്ചു.സംഘടനാ പ്രസിഡന്റ് ഡോ.സി.വി.ജയമണി അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ആർ.സഞ്ജയൻ, ജനറൽ സെക്രട്ടറി ഡോ.എൻ.സന്തോഷ് കുമാർ, ഡോ.എസ്.ഉമാദേവി, അരവിന്ദാക്ഷൻ നായർ, പി.ബാലഗോപാൽ, എസ്.രാജൻപിള്ള, കെ.വി.രാജശേഖരൻ, ഡോ.കെ.എൻ.മധുസൂദനൻ പിള്ള എന്നിവർ സംസാരിച്ചു.
Source link



