test del 3
ഭാരതത്തിന് ഇനി ‘ദിവ്യദൃഷ്ടി’; 35 സെ.മീ വലുപ്പമുള്ള വസ്തുക്കളെപ്പോലും തിരിച്ചറിയും! ബഹിരാകാശത്ത് ഇന്ത്യയുടെ പുതിയ കാവൽക്കാരൻ

ഇന്ത്യയുടെ അതിർത്തികൾ ഇനിമുതൽ ബഹിരാകാശത്തുനിന്നുള്ള അതിശക്തമായ നിരീക്ഷണ വലയത്തിലാകും. അമേരിക്കൻ സ്പേസ് ടെക്നോളജി കമ്പനിയായ ‘ബ്ലാക്ക് സ്കൈ’ (BlackSky) വികസിപ്പിച്ച അത്യാധുനിക ജെനറേഷൻ3 സാറ്റലൈറ്റുകൾ ഇന്ത്യൻ പ്രതിരോധ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് തുടക്കമിടാൻ പോകുന്നത്. ഇന്ത്യയുടെ തന്ത്രപ്രധാനമായ അതിർത്തികളിലും സമുദ്രമേഖലകളിലും ശത്രുക്കളുടെ ഒരു ചെറിയ ചലനം പോലും ഈ ‘ഡിജിറ്റൽ കണ്ണുകളിൽ’ നിന്നും ഇനി മറയ്ക്കാനാവില്ല.സാധാരണ സാറ്റലൈറ്റുകളിൽ നിന്നും വ്യത്യസ്തമായി, അതിശയിപ്പിക്കുന്ന വ്യക്തതയാണ് ജെനറേഷൻ3 സാറ്റലൈറ്റുകളുടെ പ്രത്യേകത. ഭൂമിയിലുള്ള കേവലം 35 സെന്റിമീറ്റർ വലുപ്പമുള്ള വസ്തുക്കളെപ്പോലും കൃത്യമായി തിരിച്ചറിയാൻ ഈ സാറ്റലൈറ്റുകൾക്ക് സാധിക്കും. അതായത്, അതിർത്തിയിലെ ഒരു സൈനിക വാഹനത്തിന്റെ ടയറുകൾക്കോ അല്ലെങ്കിൽ ഒളിച്ചിരിക്കുന്ന ശത്രുക്കളുടെ ചെറിയ ആയുധങ്ങൾക്കോ പോലും ഈ ക്യാമറകളിൽ നിന്ന് രക്ഷപ്പെടാനാവില്ല. ഇന്ത്യക്കായി പ്രത്യേകം നിർമിച്ച ഈ സാറ്റലൈറ്റ് ഓർബിറ്റിൽ വിക്ഷേപിച്ചു കഴിഞ്ഞാൽ, രാജ്യത്തിന്റെ താല്പര്യപ്രകാരം ഏതു സമയത്തും നിരീക്ഷണം നടത്താൻ സാധിക്കും.ബ്ലാക്ക് സ്കൈയുടെ ഏറ്റവും വലിയ കരുത്ത് അതിന്റെ തെർമൽ ഇമേജിങ് (Thermal Imaging) സാങ്കേതികവിദ്യയാണ്. കാടിനുള്ളിലെ മരങ്ങൾക്കിടയിലോ ഗുഹകൾക്കുള്ളിലോ ശത്രുക്കൾ ഒളിച്ചിരുന്നാലും, അവരുടെ ശരീരത്തിൽ നിന്നോ വാഹനങ്ങളിൽ നിന്നോ പുറത്തുവരുന്ന താപം തിരിച്ചറിഞ്ഞ് അവരെ കണ്ടെത്താൻ ഈ സാറ്റലൈറ്റിന് കഴിയും. ഇതിലുപരി, കടലിനടിയിലൂടെ നീങ്ങുന്ന ശത്രുരാജ്യങ്ങളുടെ അന്തർവാഹിനികളെ അവയുണ്ടാക്കുന്ന തരംഗങ്ങളും താപവ്യതിയാനങ്ങളും ഉപയോഗിച്ച് തിരിച്ചറിയാനും ബ്ലാക്ക് സ്കൈയ്ക്ക് ശേഷിയുണ്ട്. ഇത് ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷാ ഭീഷണികൾ നേരിടാൻ ഇന്ത്യയെ വലിയ രീതിയിൽ സഹായിക്കും.
Source link


