test del 4 copy of del 3
ഭരണത്തുടർച്ചയോ ഭരണമാറ്റമോ? ഇഞ്ചോടിഞ്ച്, നെഞ്ചിടിപ്പ്; പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്

തിരുവനന്തപുരം ∙ സംസ്ഥാന രാഷ്ട്രീയത്തെ ആവേശത്തിന്റെ മുൾമുനയിലാക്കിയ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്. വ്യാഴാഴ്ച കേരളം പോളിങ് ബൂത്തിലേക്കു നീങ്ങും. മുന്നണികൾ തമ്മിലുള്ള ഇഞ്ചോടിഞ്ച് മത്സരത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.ഭരണവിരുദ്ധ വികാരമില്ലെന്ന ഉറച്ച വിശ്വാസമാണ് മുഖ്യമന്ത്രി ഇന്നലെയും പ്രകടിപ്പിച്ചത്. മലബാറിലെ കരുത്ത് ചോരില്ലെന്നും മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മികച്ച പ്രകടനം ഉണ്ടാകുമെന്നുമുള്ള പ്രതീക്ഷയിലാണ് സിപിഎം. 2021 ൽ എറണാകുളം, മലപ്പുറം, വയനാട് ഒഴികെയുള്ള 11 ജില്ലകളിലും യുഡിഎഫിനെക്കാൾ സീറ്റ് നേടിയ എൽഡിഎഫ് അതേ ആധിപത്യം പ്രതീക്ഷിക്കുന്നില്ലെങ്കിലും ഭൂരിപക്ഷം ജില്ലകളും കൂടെ നിൽക്കുമെന്ന് കണക്കുകൂട്ടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതിരുന്ന ബിജെപി ഒന്നിൽ കൂടുതൽ സീറ്റുകളിൽ ജയിക്കുമെന്ന പ്രതീക്ഷയിലാണ്. 3 മുതൽ 7 വരെ സീറ്റാണ് പാർട്ടി ലക്ഷ്യമിടുന്നത്.
Source link


