test del 1

ഭക്ഷണം ചോദിച്ചിട്ട് നൽകിയില്ല, അമ്മയെ കൈയേറ്റം ചെയ്ത് 12കാരൻ; ചർച്ചയായി വീഡിയോ

ന്യൂഡൽഹി: ഭക്ഷണം ചോദിച്ചിട്ട് നൽകാത്തതിനെ തുടർന്ന് അമ്മയെ കൈയേറ്റം ചെയ്യുന്ന 12കാരന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീടിനുള്ളിൽ നിന്നും പകർത്തിയതെന്ന് സംശയിക്കുന്ന വീഡിയോയിൽ അമിത വണ്ണമുള്ള കുട്ടി ഭക്ഷണം ചോദിക്കുന്നതും അമ്മ ഭക്ഷണമൊന്നുമില്ലെന്ന് പറയുമ്പോൾ പ്രകോപിതനായ കുട്ടി അവരെ പിടിച്ച് തള്ളുന്നതും വ്യക്തമാണ്. മകനെ ശാന്തനാക്കാൻ അമ്മ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും കുട്ടി കൂടുതൽ അക്രമാസക്തനാവുകയായിരുന്നു.

ദൃശ്യങ്ങൾ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. കുട്ടിയെ കർശനമായി ശിക്ഷിക്കണമെന്ന് ഒരു വിഭാഗം പറയുമ്പോൾ കരുതലോടെ വേണം മാതാപിതാക്കൾ ഇത്തരം സാഹചര്യങ്ങളോട് സമീപിക്കാനെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.

ഇത്തരം ദൃശ്യങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതാണെങ്കിലും കുട്ടികളുടെ ശാരീരികമാനസിക ആരോഗ്യത്തെക്കുറിച്ച് ഗൗരവകരമായ ചർച്ചകൾ ഉണ്ടാകണമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. കുട്ടികളിലെ ഇത്തരം ആക്രമണ സ്വഭാവം സാധാരണയുണ്ടാകുന്ന ദേഷ്യം കൊണ്ട് മാത്രമല്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ശിക്ഷയേക്കാളുപരി കൃത്യമായ കൗൺസിലിംഗും ചികിത്സയുമാണ് വേണ്ടതെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.


🚨MUST SEE: Shocking footage shows a MORBIDLY OBESE 12-year-old boy attacking and beating on his MOTHER for refusing to give him more food.This is a HUGE issue in America these days. Not only are people and children WAY too fat and unhealthy, but it creates mental health… pic.twitter.com/XFBQUUCA7Y
— AmericanPapaBear™ (@AmericaPapaBear) April 6, 2026




Source link

Back to top button