ബൗൺസർമാർക്ക് ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം; സർക്കാർ പൊതുപരിപാടികളുടെ സുരക്ഷ പൊലീസ് നോക്കും

തിരുവനന്തപുരം: കേരളത്തിൽ നടക്കുന്ന സർക്കാർ പൊതുപരിപാടികളിലെ ബൗൺസർമാരുടെ സേവനം ഒഴിവാക്കണമെന്ന് നിർദേശിച്ച് ആഭ്യന്തരവകുപ്പ്. സർക്കാർ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിലെ ക്രമസമാധാനചുമതലയും പങ്കെടുക്കുന്നവരുടെ സുരക്ഷയും ബൗൺസർമാരെ ഏൽപ്പിക്കേണ്ടെന്നാണ് ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ നിർദേശം. ‘ബൗൺസർ’ എന്നെഴുതിയ ടീഷർട്ടും ധരിച്ച് ആൾക്കൂട്ടത്തെ നിയന്ത്രിക്കാനും സെലിബ്രിറ്റി സുരക്ഷയ്ക്കുമെത്തുന്ന സ്വകാര്യ ജീവനക്കാരാണ് ബൗൺസർമാർ. സെലിബ്രിറ്റികൾക്ക് സുരക്ഷ നൽകുന്നുവെന്ന പേരിൽ ബൗൺസർമാർ കാട്ടുന്ന അമിതാധികാരം ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കുൾപ്പടെ ബുദ്ധിമുട്ടിക്കുന്നതായും വിവിധ വകുപ്പൾ തമ്മിലുള്ള ഏകോപനത്തെ തടസ്സപ്പെടുത്തുന്നതായും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ നടത്തുന്ന ഇത്തരം പരിപാടികളിലെ ക്രമസമാധാനത്തിന്റെ ഉത്തരവാദിത്തം പൂർണമായും പൊലീസിനെ ഏൽപ്പിക്കണമെന്ന് ആഭ്യന്തരസെക്രട്ടറി ഉത്തരവിട്ടത്.
Source link


