LATEST

ബ്രൗൺഷുഗറും കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ


കായംകുളം: ബ്രൗൺഷുഗറും കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. കണ്ടല്ലൂർ കൊച്ചിയുടെ ജെട്ടി ഭാഗത്ത് നടത്തിയ പരിശോധനയിൽ ബംഗാൾ സ്വദേശി അസ്റഫുനെയാണ്(44)അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിൽനിന്നുവരുമ്പോൾ ചില്ലറവില്പനക്കായി വൻതോതിൽ ലഹരിവസ്തുക്കൾ എത്തിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ ഷുക്കൂർ, പ്രിവെന്റിവ് ഓഫീസർ ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ, വിബിൻ ,ദീപു , ഇമ്മാനുവൽ, ജോൺസൺ വനിതാ സിവിൽ എക്സൈസ് ഓഫീസർ നിമ്മി കൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രജിത് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


Source link

Related Articles

Back to top button