LATEST

ബോഡി ഷെ‌‌യ്‌മിംഗ്, പീഡനം വകുപ്പ് മേധാവി പേടിസ്വപ്നം


ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ.റാം കുട്ടികളോട് മോശമായ ഭാഷയിൽ സംസാരിക്കുന്നത് പതിവാണെന്ന് ഒരു സീനിയർ വിദ്യാർത്ഥി വെളിപ്പെടുത്തി. ബോഡി ഷെ‌‌യ്‌മിംഗ് ഉൾപ്പെടെ നടത്തിയിരുന്നു. പ്രതികരിച്ചാൽ ഇന്റേണൽ മാർക്ക് കുറയ്ക്കും. പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപ്പിക്കും. അതുകാരണം കാര്യങ്ങൾ തുറന്നു പറയാൻ ഭീതിയാണെന്നും വിദ്യാർത്ഥി പറഞ്ഞു. ഇവിടെ പഠിക്കാൻ എന്ത് അർഹതയുണ്ടെന്ന് ഒരു ഒന്നാം വർഷക്കാരനോട് ഈ അദ്ധ്യാപകൻ ചോദിച്ചു. സഹിക്കാനാകാതെ പ്രതികരിച്ചപ്പോൾ സ്റ്റാഫ് റൂമിൽ എത്തിച്ച് ചോദ്യം ചെയ്തെന്നും വിദ്യാർത്ഥികൾ പറയുന്നു.


Source link

Back to top button