test del 4 copy of del 3

ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം; വൈദ്യപരിശോധനയിൽ ചിത്തിരേഷ് തോറ്റു


തിരുവനന്തപുരം∙ സർക്കാർ ഉത്തരവും ചട്ടങ്ങളും അട്ടിമറിച്ച് സ്പോർട്സ് ക്വോട്ടയിൽ പൊലീസ് ഇൻസ്പെക്ടർമാരായി നേരിട്ടു നിയമനം ലഭിച്ച സിപിഎം അനുഭാവികളായ 2 ബോഡി ബിൽഡർമാരിൽ ഒരാൾ വൈദ്യപരിശോധനയിൽ പരാജയപ്പെട്ടു. എറണാകുളം വടുതല സ്വദേശി ചിത്തിരേഷ് നടേശനു ‘ഫ്ലാറ്റ് ഫൂട്ട്’ ആണെന്നു വൈദ്യപരിശോധനയിൽ കണ്ടെത്തിപൊലീസിലെ സ്പോർട്സ് ക്വോട്ട നിയമനത്തിനു ബോഡി ബിൽഡിങ് പരിഗണിക്കാറില്ലെങ്കിലും സിപിഎം നേതാക്കളുമായി അടുത്തബന്ധം പുലർത്തുന്ന ഇരുവർക്കു പ്രത്യേക കേസായി പരിഗണിച്ചു നിയമനം നൽകാൻ കഴിഞ്ഞ വർഷമാണു മന്ത്രിസഭായോഗം തീരുമാനിച്ചത്. രാജ്യാന്തര ബോഡി ബിൽഡിങ് മത്സരങ്ങളിൽ വിജയികളാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇൻസ്പെക്ടർ തസ്തികയിലേക്ക് നേരിട്ടു സ്പോർട്സ് ക്വോട്ട നിയമനം പാടില്ലെന്ന ഉത്തരവും അട്ടിമറിച്ചു.


Source link

Back to top button