LATEST

ബൈക്ക് മോഷ്ടാക്കളെ പിടികൂടി

തിരുവനന്തപുരം: ബാർ ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ടു പേരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു .പേട്ട,പാൽക്കുളങ്ങര, മാനവ നഗർ വയലിൽ വീട്ടിൽ ലാലു മകൻ ഉണ്ണി (24 ), കോട്ടയം വൈക്കം കൊള്ളു പുരക്കൽ ഹൗസിൽ ബേബി മാത്യു മകൻജിനു ബേബി (28 ) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ബുധനാഴ്ച ഒന്നാം പ്രതിയായ ഉണ്ണി ബാറിന്റെ പാർക്കിംഗ് ഏരിയയിൽ നിന്നും ബൈക്ക് ലോക്ക് പൊട്ടിച്ച് ഉരുട്ടി പുറത്തിറക്കി കിഴക്കേകോട്ട ഭാഗത്ത് എത്തിച്ച് രണ്ടാം പ്രതിയായ ജിനു ബേബിക്ക് നൽകുകയായിരുന്നു.ശേഷം 2500 രൂപ വാങ്ങുകയും ചെയ്തു. ജിനു ബേബി വാഹനം പൊളിച്ച് യന്ത്രഭാഗങ്ങളാക്കി വേർതിരിച്ച് സൂക്ഷിച്ച് അട്ടക്കുളങ്ങര ഭാ ഗത്തെ സ്ക്രാപ് കടയിൽ 5000 രൂപയ്ക്ക് വിൽക്കുകയും ചെയ്തു.

പ്രതിയായ ജിനു ബേബി എറണാ കുളംജില്ലയിലെ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്.സമാന കുറ്രകൃ ത്യങ്ങളിൽ ഉൾപ്പെട്ട ആളുകളെപ്പറ്റിയും പഴയ വാഹനങ്ങൾ പൊളിച്ച് വിൽക്കുന്ന സ്ഥലങ്ങൾ
കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള ഇൻസ്പെ ക്ടർ എസ്.ബി.പ്രവീൺ,എസ്.ഐമാരായ അനു.എസ്.നായർ,സു ജോ,​ജോർജ് ആന്റണി, എ.എസ്.ഐ സിജു മോൻ, സി.പി.ഒ മാരായ സുനിൽകുമാർ, ഗിരീഷ്,
ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


Source link

Related Articles

Back to top button