LATEST
ബൈക്കുകൾ അമിതവേഗത്തിൽ കൂട്ടിയിടിച്ചു, മൂന്ന് യുവാക്കൾ മരിച്ചു, ഒരാൾക്ക് പരിക്ക്

നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. ആര്യനാട്- നെടുമങ്ങാട് റോഡിൽ ഉഴമലയ്‌ക്കൽ ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. കുളപ്പട പാതിരിമൂല സ്വദേശിയായ ശ്രീലാൽ (25), കുളപ്പട മൊന്തിയോട് സ്വദേശിയായ രാജേഷ് (21), കുളപ്പട പത്തേക്കർ സ്വദേശിയായ ബിനോയ് (21) എന്നിവരാണ് മരിച്ചത്. മറ്റൊരു ബൈക്ക് യാത്രികനായ പരുത്തിക്കുഴി ബൈബിൾ കോളേജിന് സമീപം അഭിനവ് (21) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ഇന്നലെ രാത്രി 10.45ഓടെ അമിതവേഗത്തിൽ കുതിച്ചെത്തിയ ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. രണ്ടുപേർ തൽക്ഷണം മരിച്ചു. ഒരാൾ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് മരിച്ചത്. ഇരുബൈക്കുകളും നിശേഷം തകർന്നതായാണ് വിവരം.
Source link

