LATEST

ബേക്കറികളില്‍ നിന്ന് ഇത് പതിവാക്കരുത്; വയറിന്റെ ആരോഗ്യം കട്ടപ്പൊകയെന്ന് മുന്നറിയിപ്പ്


പണ്ട് കാലങ്ങളില്‍ പ്രഭാത ഭക്ഷണം വീട്ടില്‍ തന്നെ പാകം ചെയ്ത് കഴിക്കുന്നതായിരുന്നു പതിവ്. എന്നാല്‍ ഇന്ന് തിരക്കേറിയ ജീവിതത്തില്‍ പ്രഭാത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയോ ഹെല്‍ത്ത് ഹാബിറ്റ് എന്ന പേരില്‍ തെറ്റായ ഭക്ഷണശൈലി പിന്തുടരുന്നവരോ ആണ് ബഹുഭൂരിപക്ഷവും. അധികം സമയവും പണച്ചെലവും ഇല്ലാതെ തയ്യാറാക്കാന്‍ പറ്റുന്നത് എന്ന ധാരണയില്‍ ബേക്കറിയിലും കടകളിലും സൂപ്പര്‍മാര്‍ക്കറ്റിലും പോകുമ്പോള്‍ വാങ്ങി സ്‌റ്റോക് ചെയ്യുന്ന ഒരു വിഭവം വളരെ അപകടകാരിയാണെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.ബ്രെഡുകള്‍ വിചാരിക്കുന്ന അത്ര നിസാരമല്ല എന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ നല്‍കുന്ന മുന്നറിയിപ്പ്. പതിവായി കഴിക്കുന്നത് വയറിന്റെ ആരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. പ്രഭാത ഭക്ഷണമെന്ന നിലയ്ക്ക് മില്‍ക് ബ്രെഡ് പതിവാക്കുന്നത് നിരവധി ആളുകളാണ്. അല്‍പ്പം കൂടി ആരോഗ്യം ശ്രദ്ധിക്കുന്നവര്‍ ബ്രൗണ്‍ ബ്രെഡ്, മള്‍ട്ടി ഗ്രെയിന്‍ ബ്രെഡ് എന്നിവയാണ് പതിവാക്കുന്നത്. എല്ലാ ദിവസവും ബ്രെഡ് പതിവാക്കുന്നത് ദഹനത്തെ കാര്യമായി ബാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.ദിവസവും ബ്രെഡ് കഴിക്കുന്നത് വയറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും ഒരു ഗട്ടറിന് സമാനമായി മാറുകയും ചെയ്യാം. മള്‍ട്ടിഗ്രെയിന്‍ ബ്രെഡ് പതിവാക്കുന്നത് തലക്കറക്കം പോലുള്ള ആരോഗ്യപ്രശ്‌നത്തിലേക്ക് തള്ളിവിട്ടേക്കാം. മില്‍ക് ബ്രെഡ് ആണ് കൂടുതല്‍ ദോഷകരം. അപകടകാരിയായി മാറുവാനുള്ള സാദ്ധ്യതയാണ് പതിവായി ഇത് കഴിക്കുന്നതിലൂടെയുണ്ടാകുന്ന മാറ്റം.


Source link

Related Articles

Back to top button