LATEST

ബൂത്തിലേക്ക് നീങ്ങുമ്പോഴും അണയാതെ വിവാദക്കനൽ


തിരുവനന്തപുരം: ഡീൽ ആരോപണത്തിൽ തുടങ്ങിയ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വിവാദക്കനൽ ബൂത്തിലേക്കുള്ള അവസാന നിമിഷവും അണയുന്നില്ല. പുതിയ വെളിപ്പെടുത്തലുകളും ആരോപണങ്ങളുമായി പോരടിക്കുകയാണ് മൂന്നു മുന്നണികളും.പാലക്കാട്ട് ബി.ജെ.പി പ്രവർത്തക വോട്ടർക്ക് പണം നൽകുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടതായിരുന്നു നിശബ്ദ പ്രചാരണ ദിവസമായ ഇന്നലെ വിവാദമുയർത്തിയത്. കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിയും നൽകി. എന്നാൽ, ആരോപണം ഉണ്ടായില്ലാ വെടിയാണെന്നും പണം നൽകിയ സ്ത്രീയെ അറിയില്ലെന്നും തനിക്കൊപ്പമുണ്ടായിരുന്ന വ്യക്തിയല്ലെന്നും പറഞ്ഞായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതിരോധം. തന്നെ കാണാൻ എറണാകുളത്തു നിന്ന് ഒരു പെൺകുട്ടി വന്നെന്നും പത്താം തീയതിക്കുശേഷം കേരളം കളി കാണാൻ പോകുന്നേയുള്ളൂവെന്നും ശോഭ പറഞ്ഞത് ഈ അദ്ധ്യായത്തിന് തുടർച്ചയുണ്ടാകുമെന്നതിന്റെ സൂചനയാണ്.


Source link

Back to top button