CINEMA

രണ്ടാം വാരത്തിൽ എക്കോ കൂടുതൽ പടരുന്നു

ലോക വ്യാപകമായി വൻ വിജയത്തിലേക്ക് കുതിക്കുന്ന എക്കോ രണ്ടാം വാരത്തിലേക്ക്‌ കടക്കുമ്പോൾ കൂടുതൽ തിയേറ്ററുകളിൽ . കേരളത്തിൽ 182 സെന്ററുകളിൽനിന്ന് 249 സ്‌ക്രീനുകളിലേക്കു കുതിച്ചു . ജി സി സി യിൽ രണ്ടാം വരാം 110 സ്‌ക്രീനുകളിൽ ആണ് പ്രദർശനം . ഒരു മലയാള ചിത്രം എന്നതിലുപരി ഭാഷക്കതീതമായി ഇന്റർനാഷണൽ ചിത്രമായി എക്കോയെ അംഗീകരിക്കുന്നു . സംവിധായകൻ ദിൻജിത് അയ്യത്താൻ, എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുൽ രമേശ് എന്നിവരുടെ ശക്തമായ കൂട്ടുകെട്ടിൽ ഒരുങ്ങിയ മിസ്റ്ററി ത്രില്ലർ ചിത്രം എക്കോ തിയേറ്ററുകളിൽ സിനിമാറ്റിക് എക്സ്പീരിയൻസിന്റെ പുതു ചരിത്രം സൃഷ്ടിക്കുന്നു. സന്ദീപ് പ്രദീപ്, സൗരബ് സച്ചിദേവ് ,വിനീത്, നരേൻ,അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം .ആർ. കെ ജയറാം ആണ് നിർമ്മാണം. സംഗീതം മുജീബ് മജീദ്, എഡിറ്റിംഗ് സൂരജ് ഇ.എസ്, പി.ആർ.ഒ. പ്രതീഷ് ശേഖർ.


Source link

Related Articles

Leave a Reply

Back to top button