CINEMA

ബീഹാറിൽ പ്രവർത്തനം വിപുലീകരിച്ച് ഐ.സി.എൽ


റീജിയണൽ ഓഫീസും മൂന്ന് ശാഖയും തുടങ്ങികൊച്ചി: ബീഹാറിൽ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഐ.സി.എൽ ഫിൻകോർപ്പ് പട്‌നയിൽ റീജിയണൽ ഓഫീസും മൂന്ന് ശാഖകളും ആരംഭിച്ചു, പട്നയിലെ ചിത്രഗുപ്ത നഗറിലെ കങ്കർബാഗിലാണ് റീജിയണൽ ഓഫീസ്. രാജേന്ദ്ര നഗർ, മെയിൻപുറ, ദാനാപൂർ എന്നിവിടങ്ങളിലാണ് പുതിയ ശാഖകൾ. സുതാര്യവും ഉപഭോക്ത കേന്ദ്രീകൃതവുമായ ധനകാര്യ സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. കേന്ദ്ര എം.എസ്.എം.ഇ മന്ത്രി ജിതൻ റാം മാഞ്ചി വിപുലീകരണചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്ഥലം എം.എൽ.എ ഋതുരാജ് കുമാർ, എൽ.എ.സി.ടി.സി ഗുഡ്‌വിൽ അംബാസഡറും ഐ.സി.എൽ ഫിൻകോർപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ. ജി. അനിൽകുമാർ, ഡയറക്ടറും വൈസ് ചെയർമാനും സി.ഇ.ഒയുമായ ഉമ അനിൽകുമാർ, എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. രാജശ്രീ അജിത്, ഓപ്പറേഷൻസ് ആൻഡ് ഡെവലപ്പ്മെന്റ് എ.ജി.എം കെ. പി സതീശൻ തുടങ്ങിയവർ പങ്കെടുത്തു.അഡ്വ. കെ. ജി. അനിൽകുമാറിന്റെയും ഉമ അനിൽകുമാറിന്റെയും നേതൃത്വത്തിൽ ബീഹാറിൽ പ്രവർത്തനം വ്യാപിപ്പിക്കാനാണ് ഐ.സി.എൽ ഒരുങ്ങുന്നത്.


Source link

Related Articles

Back to top button