ബി.ജെ.പി സ്ഥാനാർത്ഥി പട്ടിക: മറ്റ് പാർട്ടികൾ വിട്ടവരുമേറെ

തിരുവനന്തപുരം:ബി.ജെ.പി പുറത്തിറക്കിയ 47 പേരുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ പതിവ് മുഖങ്ങൾ പലരും അപ്രത്യക്ഷമായി.സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് കോഴിക്കോട് നോർത്തിൽ മത്സരിക്കുമെന്ന് കേട്ടിരുന്നെങ്കിലും അവിടെ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് നവ്യ ഹരിദാസിനാണ് സീറ്റ്.എൻ.ഡി.എ.ജോയിന്റ് കൺവീനർ എ.എൻ.രാധാകൃഷ്ണൻ കഴിഞ്ഞ രണ്ടു തവണയും മത്സരിച്ച മണലൂരിൽ ഇത്തവണ കെ.കെ.അനീഷ് കുമാറാണ് സ്ഥാനാർത്ഥി.കുമ്മനം രാജശേഖരൻ, പി.എസ്.ശ്രീധരൻപിള്ള,അതേസമയം, സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ,മുൻ പ്രസിഡന്റുമാരായ പി.കെ.കൃഷ്ണദാസ്,വി.മുരളീധരൻ,കെ.സുരേന്ദ്രൻ എന്നിവർക്ക് പുറമെ ശോഭാ സുരേന്ദ്രൻ,അനൂപ് ആന്റണി,സന്ദീപ് വാചസ്പദി തുടങ്ങിയവരും ഉൾപ്പെട്ടിട്ടുണ്ട്. സി.പി.ഐ വിട്ട സി.സി.മുകുന്ദൻ നാട്ടികയിൽ ബി.ജെ.പി സ്ഥാനാർത്ഥിയാവും.അതേസമയം സി.പി.എം.വിട്ട ജി.സുധാകരൻ മത്സരിക്കുന്ന അമ്പലപ്പുഴയിൽ അരുൺ അനിരുദ്ധനെ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്.സി.കൃഷ്ണകുമാറിനെ പാലക്കാട് നിന്ന് മലമ്പുഴയിലേക്ക് മാറ്റി.ബി.ജെ.പി. സ്ഥാനാർഥികളിൽ മറ്റു പാർട്ടികളിൽ നിന്നെത്തിയവരാണ് കൂടുതലെന്ന ആക്ഷേപമുണ്ട്. കോൺഗ്രസ്, സി.പി.ഐ., സി.പി.എം എന്നീ പാർട്ടികളിൽ
Source link



