LATEST
ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് പിൻവാങ്ങി

തൃശൂർ: തൃശൂർ നിയമസഭ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റും ആർ.എസ്.എസ് പ്രചാരകനുമായ ശ്രീശൻ അടിയാട്ട് പിൻവാങ്ങി. 15ന് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി – ആർ.എസ്.എസ് നേതാക്കളുടെ അഭ്യർത്ഥന പരിഗണിച്ചാണ് പിൻമാറ്റമെന്ന് ശ്രീശൻ അടിയാട്ട് സമൂഹ മാദ്ധ്യമത്തിലൂടെ അറിയിച്ചു. അതേസമയം,മണ്ഡലത്തിൽ കോൺഗ്രസിന് വെല്ലുവിളി ഉയർത്തി വിമത ഭീഷണി. കോർപറേഷൻ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ് പൂവത്തിങ്കലാണ് വിമതനായി മത്സരിക്കാൻ പത്രിക നൽകിയത്. മുൻ മേയർ രാജൻ പല്ലനാണ് തൃശൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി.
Source link



