CINEMA

തമിഴിൽ സർപ്രൈസ് ഹിറ്റുമായി മാളവിക മനോജ്



മലയാളി താരം മാളവിക മനോജ് അഭിനയിച്ച തമിഴ് ചിത്രമായ ആൺപാവം പൊല്ലാതത് തമിഴിൽ സർപ്രൈസ് ഹിറ്റാകുന്നു. 5 കോടി ബഡ്ജറ്റിലൊരുക്കിയ ചിത്രം റിലീസ് ചെയ്ത് ഒരു മാസത്തിനകം ലോക വ്യാപകമായി നേടിയ ഗ്രോസ് കളക്ഷൻ 30 കോടി രൂപ എന്നാണ് റിപ്പോർട്ട്. കലൈയരശൻ തങ്കവേൽ സംവിധാനം ചെയ്ത ചിത്രത്തിൽ റിയോ രാജാണ് നായകൻ.മാളവികയുടെ പ്രകടനം കൈയടി നേടുന്നു. തമിഴിൽ കൂടുതൽ ചിത്രങ്ങളിലേക്ക് മാളവികയെ ഇനി പ്രതീക്ഷിക്കാമെന്ന് ആരാധകർ.

പ്രകാ​ശ​ൻ​ ​പ​റ​ക്ക​ട്ടെ​ എന്ന ചിത്രത്തിലൂടെ അഭിനയം അരങ്ങേറ്റം കുറിച്ച താരം ആണ് മാളവിക മനോജ്. എന്നാ​ൽ ​ ജോ ആന്റ് ജോ ആ​ദ്യം​ ​റി​ലീ​സ് ​ആ​യ​തും​ ​ആ​ളു​ക​ൾ​ ​അ​റി​ഞ്ഞു​തു​ട​ങ്ങി​യ​തും​ ​ .​ ​ സുമതി വളവ്, ആനന്ദ് ശ്രീബാല എന്നീ ചിത്രങ്ങളിലും തിളങ്ങുകയും ചെയ്തു. ​ ​തെ​ലു​ങ്കി​ൽ​ ​ആ​ദ്യ​ ​സി​നി​മ​ ‘ഓ​ഹ് ​ഭാ​മ​ ​അ​യ്യോ​ ​രാ​മ​ ​ജൂ​ലാ​യി​ൽ​ ​ആ​ണ് ​റി​ലീ​സ് ​ചെ​യ്ത​ത്.​ ​ തെ​ലു​ങ്കി​ൽ​ ​ര​ണ്ടു​ ​സി​നി​മ​കളിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് മാളവിക.


Source link

Related Articles

Leave a Reply

Back to top button