LATEST

അല്പം പോലും സംസ്‌‌കാരമില്ലാത്തവരാണ് മതം പഠിപ്പിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്”; മദ്രസയിലെ അനുഭവത്തെക്കുറിച്ച് ഫറ ഷിബില

നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഫറ ഷിബില. കുട്ടിക്കാലത്ത് സെക്ഷ്വൽ അബ്യൂസിന് ഇരയായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി ഇപ്പോൾ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവ‌ർ.


‘സെക്ഷ്വൽ അബ്യൂസിന് ഇരയായിട്ടുണ്ട്. ഏറ്റവും അടുത്ത കുടുംബാംഗമായിരുന്നു. ആ സമയത്ത് ഞാൻ നാലിലോ അഞ്ചിലോ ആയിരുന്നു. ഇതെന്താണെന്ന് നമുക്ക് മനസിലാകില്ല. ആരോടാണ് പറയേണ്ടതെന്നും അറിയില്ലായിരുന്നു. എന്റെ വയസിലുള്ള ഒരു എൺപത് ശതമാനം സ്ത്രീകളും ഒരിക്കലെങ്കിലും അബ്യൂസിലൂടെ കടന്നുപോയിട്ടുണ്ട്. ഇതെനിക്ക് അൺകംഫർട്ടബിളാക്കുന്നുണ്ടെന്നും ഞാൻ എന്നെ സംരക്ഷിക്കണമെന്നും മാത്രമേ എനിക്ക് അറിയുകയുള്ളൂ.

ഞാൻ വല്ലാതെ പേടിച്ചിരുന്നു. ഞാനിത്തിരി എക്സ്‌ട്രോവേർട്ടായിട്ടുള്ളയാളാണ്. എനിക്ക് ആൾക്കാരുടെ മുന്നിൽ ഓക്കെയാണെന്ന് കാണിക്കാൻ അറിയാം. എന്നെ എത്ര വേദനിപ്പിച്ചയാളാണെങ്കിലും അവരോട് ക്ഷമിക്കണമെന്ന് വിചാരിക്കുന്നയാളാണ് ഞാൻ. പക്ഷേ ഇത് ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കലും ക്ഷമിക്കില്ല. എന്തൊക്കെ ന്യായീകരണങ്ങളുമായി വന്നാലും ഞാൻ ക്ഷമിക്കില്ല. നിങ്ങളുടെ കുട്ടികളെ എപ്പോഴും ശ്രദ്ധിക്കണം.


ഞാൻ മദ്രസിൽ പഠിക്കുമ്പോൾ എനിക്ക് തോന്നിയിട്ടുണ്ട്, ബേസിക് സിവിലൈസിഡ് പോലുമല്ലാത്തവരാണ് മതം പഠിപ്പിക്കുന്നതെന്ന്. ഇപ്പോൾ അത് മാറിയോ എന്നെനിക്കറിയില്ല. പത്ത് കൊല്ലം മുമ്പുള്ള കാര്യമാണ് ഞാൻ പറയുന്നത്. നിങ്ങൾ നിങ്ങളുടെ കുട്ടിയെ എങ്ങോട്ട് പറഞ്ഞുവിടുകയാണെങ്കിലും ഒരു പ്രായം വരെ അവർക്കൊപ്പം നിൽക്കുക.

ഒരു റീലീജ്യനെ പറയുന്നതല്ല. ഞാൻ പോയിരുന്ന സ്ഥലം വളരെ ടോക്സിക്കായിട്ട് തോന്നിയിട്ടുണ്ട്. ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ബോയ് കട്ടാക്കി. മദ്രസയിൽ പോകുമ്പോൾ മാത്രമാണ് അന്ന് തട്ടമൊക്കെ ഇടുക. ഞാൻ സ്‌കൂളിൽ പോകാൻ നിൽക്കുമ്പോൾ ഉസ്താദ് വണ്ടിയിൽ പോണത് കണ്ടു. മദ്രസയിൽ ചെന്നപ്പോൾ ആൾക്കാരുടെ മുന്നിൽ നിന്ന് തട്ടം ഊരി ഇൻസൾട്ട് ചെയ്തു. അന്ന് അതൊക്കെ നോർമലൈസ്ഡായിരുന്നു. ഞാൻ അവിടത്തെ ഒരു ഗുഡ് സ്റ്റു‌ഡന്റായിരുന്നു. നല്ല ഉസ്താദുമാരും ഉണ്ടായിരുന്നു. ഇല്ലെന്നല്ല പറയുന്നത്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button