LATEST

ബാവലി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു; അപകടം വിനോദയാത്രയ്ക്കിടെ


കൽപ്പറ്റ: വയനാട്ടിലെ ബാവലി പുഴയിൽ വിനോദയാത്രയ്ക്കിടെ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. മൂന്ന് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ഒരാളെ രക്ഷപ്പെടുത്തി. കൊയിലാണ്ടി സ്വദേശി അദിനാൻ (17), പതിമംഗലം സ്വദേശി ആഷിഖ് (15) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മുബഷിർ എന്ന കുട്ടി വെള്ളത്തിൽ മുങ്ങിത്താഴ്ന്നപ്പോൾ രക്ഷിക്കാനിറങ്ങിയതിനിടെയാണ് രണ്ട് കുട്ടികളും അപകടത്തിൽപ്പെട്ടത്. കുട്ടികൾ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Source link

Back to top button