LATEST
ബാലറ്റ് പെട്ടിയിൽ വലിയ ദ്വാരം; വീട്ടിലെ വോട്ടിൽ സംശയം പ്രകടിപ്പിച്ച് കോൺഗ്രസ്

കണ്ണൂർ: വീട്ടിലെ വോട്ടിന് ഉപയോഗിക്കുന്ന ബാലറ്റ്പെട്ടിയിലെ വലിയ ദ്വാരം വിവാദമാകുന്നു. പേരാവൂർ നിയോജക മണ്ഡലത്തിൽ വീട്ടിലെ വോട്ടിനുപയോഗിക്കുന്ന ബാലറ്റ് പെട്ടിയുടെ ദ്വാരത്തിന്റെ വലിപ്പം കൂടുതലാണെന്ന് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ സണ്ണിജോസഫ് ആരോപിച്ചു. വിരലുകൾ കടക്കാൻ പാകത്തിനുള്ള ദ്വാരം ബാലറ്റ് പെട്ടിക്ക് എന്തിനാണെന്നും സണ്ണിജോസഫ് ചോദിച്ചു. ജില്ലാ വരണാധികാരി കൂടിയായ കളക്ടർ സംഭവത്തിന്റെ ഗൗരവം മനസിലാക്കി പ്രവർത്തിക്കുമെന്നാണ് കരുതിയതെന്നും എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നെന്നും സണ്ണിജോസഫ് പറയുന്നു.
Source link


