LATEST

ബാലറ്റിലും വോട്ടിംഗ് യന്ത്രത്തിലും അഞ്ജലി പി വി, പേര് അഞ്ജലി നായർ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ സ്ഥാനാർത്ഥി


കൊച്ചി: തൃപ്പൂണിത്തുറ മണ്ഡലത്തിലെ ട്വന്റി20 സ്ഥാനാർത്ഥിയായ നടി അഞ്ജലി നായർ തന്റെ ബാലറ്റിലെയും വോട്ടിംഗ് യന്ത്രത്തിലെയും പേര് മാറ്റണം എന്നാവശ്യപ്പെട്ട് കോടതിയിൽ. നടി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തന്റെ പേര് ബാലറ്റിലും വോട്ടിംഗ് യന്ത്രത്തിലും അഞ്ജലി പി വി എന്നാണെന്നും ഇതിന് പകരം വോട്ടർ‌മാർക്ക് പരിചിതമായ അഞ്ജലി നായർ എന്നാക്കിമാറ്റണമെന്നാണ് നടിയുടെ ആവശ്യം. യഥാർത്ഥ പേരായ അഞ്ജലി പി വി വോട്ടർമാർക്ക് പരിചിതമല്ലെന്നും ഇത് തനിക്ക് കിട്ടേണ്ട വോട്ടുകൾ കുറയ്‌ക്കുന്നതിന് കാരണമാകുമെന്നുമാണ് അഞ്‌ജലി നായർ ഹർജിയിൽ പറയുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പോസ്റ്ററുകളിലും പേര് അഞ്ജലി നായർ എന്നാണെന്നും ബാലറ്റിൽ പേര് മാറിയാൽ വോട്ടർമാർക്ക് ആശയക്കുഴപ്പം ഉണ്ടാകുമെന്നും അഞ്ജലി വ്യക്തമാക്കുന്നു.


Source link

Back to top button