test del 4 copy of del 3

ബാറിൽ വച്ച് തർക്കം; കൊല്ലത്ത് യുവാവിനെ പിന്തുടർന്നെത്തി വെട്ടിക്കൊലപ്പെടുത്തി


കടയ്ക്കൽ (കൊല്ലം) ∙ ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കടയ്ക്കൽ അഞ്ചുമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന വയലാ ശരത് മന്ദിരത്തിൽ ശരത് (38) ആണ് മരിച്ചത്. വൈകിട്ട് 5.30ന് കടയ്ക്കൽ മേലേ പന്തളംമുക്കിലാണ് സംഭവം. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.വിദേശത്തായിരുന്ന ശരത് ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്. നേരത്തെ കടയ്ക്കലിൽ സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. വയലാ കോവൂർ സ്വദേശികൾ ഉൾപ്പെട്ടതാണ് അക്രമി സംഘം.


Source link

Back to top button