ബാറിൽ കൂട്ടത്തല്ല്; യുവാവിനെ ആളുമാറി മർദിച്ച സംഘത്തിലെ അഞ്ച് പേർ അറസ്റ്റിൽ, എട്ട് പേർക്കായി അന്വേഷണം

കൊച്ചി: ബാറിനുള്ളിൽ യുവാവിനെ ആളുമാറി മർദിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ചൂണ്ടി സ്വദേശി ജോജി ജോണിനെയാണ് ബാറിലെത്തിയ യുവാക്കൾ സംഘം ചേർന്ന് മർദിച്ചത്. കൊച്ചി നഗരത്തിനടുത്തുള്ള ചുണങ്ങംവേലിയിലെ ബാറിലാണ് സംഭവം. മർദനത്തിൽ സാരമായി പരിക്കേറ്റ ജോജി ആലുവയിലെ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ്.
എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഒരു സംഘം യുവാക്കൾ പെട്ടെന്ന് തന്റെ നേർക്ക് വന്ന് കൂട്ടമായി മർദിക്കുകയായിരുന്നെന്നും ജോജി പറയുന്നു. ആളുമാറി മർദിക്കുകയായിരുന്നെന്നാണ് ജോജി പറയുന്നത്. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ ഉൾപ്പെട്ട പുഷ്‌പനഗർ സ്വദേശികളായ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇവർ റിമാൻഡിലാണ്. കണ്ടാലറിയാവുന്ന മറ്റ് എട്ട് പേർകൂടി തന്നെ മർദിച്ച സംഘത്തിലുണ്ടെന്ന് ജോജി പറയുന്നു. ഇവർക്കായി അന്വേഷണം ആരംഭിച്ചു.
Source link



