test del 4 copy of del 3
ബാറിലെ വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി: 4 പേർ അറസ്റ്റിൽ

കടയ്ക്കൽ (കൊല്ലം) ∙ ബാറിലെ വാക്കുതർക്കത്തെത്തുടർന്നു യുവാവിനെ പിന്തുടർന്നു വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിൽ 4 പേർ അറസ്റ്റിൽ. വയലാ ശരത് ഭവനിൽനിന്നു കടയ്ക്കൽ അഞ്ചുമുക്കിൽ വാടകവീട്ടിൽ താമസിക്കുന്ന ശരത് (38) ആണു കഴിഞ്ഞ ദിവസം നടുറോഡിൽ കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ വീട്ടിലേക്ക് ഓടിക്കയറി കുഴഞ്ഞുവീണ ശരത് തിരുവനന്തപുരത്തു സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകവേ മരിച്ചു. അറസ്റ്റിലായ രാഹുലും ലിജോയും ഒട്ടേറെ കേസുകളിൽ പ്രതിയാണ്. സംഘത്തെ റിമാൻഡ് ചെയ്തു. ശരത്തിന്റെ മൃതദേഹം വയലായിലെ വീട്ടിൽ സംസ്കരിച്ചു.
Source link


