ബാധ ഒഴിപ്പിക്കലിന്റെ മറവിൽ പീഡനം: പൂജാരി കുറ്റക്കാരൻ, വിധി 28ന്

തിരുവനന്തപുരം: ബാധയൊഴിപ്പിക്കലിന്റെ മറവിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ കണ്ണമ്മൂല ബാലസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്ര പൂജാരി എറണാകുളം പറവൂർ കണ്ടാംതറ സ്വദേശിയും ചെല്ലമംഗലം ജനത റോഡ് ഭഗവതി മന്ദിരത്തിൽ താമസക്കാരനുമായ ബിനീഷ്(45) കുറ്റക്കാരനെന്ന് കോടതി. ശിക്ഷ ശനിയാഴ്ച വിധിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പോക്‌സോ കോടതി ജഡ്‌ജി എം.പി. ഷിബുവാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.പരീക്ഷാപ്പേടി മാറാനാണ് മാതാവ് കുട്ടിയെ പൂജാരിയുടെ അടുത്തെത്തിച്ചത്. കുട്ടിക്ക് ബാധ ഉപദ്രവം ഉള്ളതിനാലാണ് പരീക്ഷയെ പേടിയെന്ന് പ്രതി കുട്ടിയുടെ മാതാവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. ബാധ ഒഴിപ്പിക്കാൻ പ്രത്യേക പൂജ വേണമെന്നും പറഞ്ഞു. പൂജയ്ക്ക് കുട്ടിയെ പൂജാമുറിയിൽ കയറ്റിയ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം. ജെ.കെ. അജിത് പ്രസാദ് ഹാജരായി.
Source link



