CINEMA

ബാച്ച്‌ലർ പാർട്ടി 2 വിൽ നസ്ളിന്റെ നായിക ഹൻസിക കൃഷ്ണ


സം​വി​ധാ​യ​ക​ൻ​ ​അ​മ​ൽ​ ​നീ​ര​ദി​ന്റെ​ ​ക​ൾ​ട്ട് ​പ​ദ​വി​ ​നേ​ടി​യ​ ​ബാ​ച്ച്‌​ല​ർ​ ​പാ​ർ​ട്ടി​യു​ടെ​ ​ര​ണ്ടാം​ ​ഭാ​ഗം​ ​ബാ​ച്ച്‌​ല​ർ​ ​പാ​ർ​ട്ടി​ ​D​’​E​U​X ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ന​സ്ളി​ന്റെ​ ​നാ​യി​ക​യാ​യി​ ​ഹ​ൻ​സി​ക​ ​കൃ​ഷ്ണ.​ ​
ന​ട​നും​ ​ബി.​ജെ.​പി​ ​നേ​താ​വു​മാ​യ​ ​കൃ​ഷ്ണ​കു​മാ​റി​ന്റെ​ ​ഇ​ള​യ​ ​മ​ക​ളാ​ണ് ​ഹ​ൻ​സി​ക .​ ​ചേ​ച്ചി​മാ​രാ​യ​ ​അ​ഹാ​ന​യ്ക്കും​ ​ഇ​ഷാ​നി​ക്കു​ ​ശേ​ഷം​ ​കൃ​ഷ്ണ​കു​മാ​റി​ന്റെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​സി​നി​മ​യി​ൽ​ ​എ​ത്തു​ന്ന​ ​താ​രം​ ​ആ​ണ് ​ഹ​ൻ​സി​ക.​
​ലൂ​ക്ക​ ​സി​നി​മ​യി​ൽ​ ​അ​ഹാ​ന​ ​കൃ​ഷ്ണ​യു​ടെ​ ​കു​ട്ടി​ക്കാ​ലം​ ​അ​വ​ത​രി​പ്പി​ച്ച​ത് ​ഹ​ൻ​സി​ക​ ​ആ​യി​രു​ന്നു സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ഏ​റെ​ ​ആ​രാ​ധ​ക​രു​ള്ള​ ​താ​രം​ ​ആ​ണ് ​ഹ​ൻ​സി​ക.
ഹ​ൻ​സി​ക​യു​ടെ​ ​ഡാ​ൻ​സ് ​റീ​ലു​ക​ൾ​ ​എ​പ്പോ​ഴും​ ​വൈ​റ​ലാ​കാ​റു​ണ്ട്.​ ​അ​തേ​സ​മ​യം​ ​ബാ​ച്ച്‌​ല​ർ​ ​പാ​ർ​ട്ടി​യു​ടെ​ ​ര​ണ്ടാം​ ​ഭാ​ഗ​ത്തി​ൽ​ ​ടൊ​വി​നോ​ ​തോ​മ​സ്,​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ,​ ​സൗ​ബി​ൻ​ ​ഷാ​ഹി​ർ,​ ​ഷ​റ​ഫു​ദ്ദീ​ൻ,​ ​ശ്രീ​നാ​ഥ് ​ഭാ​സി,​ ​ച​ന്തു​ ​സ​ലിം​കു​മാ​ർ,​ ​ന​ദി​യ​ ​മൊ​യ്തു,​ ​ജ്യോ​തി​ർ​മ​യി,​ ​ര​ജി​ഷ​ ​വി​ജ​യ​ൻ​ ​തു​ട​ങ്ങി​ ​നീ​ണ്ട​ ​താ​ര​നി​ര​ ​ത​ന്നെ​യു​ണ്ട്.​ ​
ഉ​ണ്ണി​ ​ആ​ർ.​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​അ​പ്പു​ ​പ്ര​ഭാ​ക​ർ​ ​ഛാ​യാ​ഗ്ര​ഹ​ണ​വും​ ​ക്രി​സ്റ്റോ​ ​സേ​വ്യ​ർ​ ​സം​ഗീ​ത​വും​ ​നി​ർ​വ​ഹി​ക്കു​ന്നു.​
​അ​മ​ൽ​ ​നീ​ര​ദ് ​പ്രൊ​ഡ​ക്‌​ഷ​ൻ​സും​ ​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​പ്രൊ​ഡ​ക്‌​ഷ​ൻ​സും​ ​അ​ൻ​വ​ർ​ ​റ​ഷീ​ദും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​എ​ഡി​റ്റ​ർ​:​ ​വി​വേ​ക് ​ഹ​ർ​ഷ​ൻ,​ ​പൂ​ജ​ ​റി​ലീ​സാ​യി​ ​ഒ​ക്ടോ​ബ​ർ​ 15​ന് ​റി​ലീ​സ് ​ചെ​യ്യും.
അ​മ​ൽ​ ​നീ​ര​ദ് ​സം​വി​ധാ​നം​ ​ചെ​യ്ത് 2012​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​കോ​മ​ഡി​ ​ആ​ക്‌​ഷ​ൻ​ ​ചി​ത്ര​മാ​ണ് ​ബാ​ച്ച്‌​ല​ർ​ ​പാ​ർ​ട്ടി.​ ​ആ​സി​ഫ് ​അ​ലി,​ ​റ​ഹ്മാ​ൻ,​ ​ഇ​ന്ദ്ര​ജി​ത്ത്,.​ ​ക​ലാ​ഭ​വ​ൻ​ ​മ​ണി,​ ​വി​നാ​യ​ക​ൻ​ ​എ​ന്നി​വ​രാ​ണ് ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ളി​ൽ​ ​എ​ത്തി​യ​ ​ചി​ത്രം ​ ​ഇ​ന്നും​ ​ആ​രാ​ധ​ക​ർ​ക്ക് ​പ്രി​യ​പ്പെ​ട്ട​താ​ണ്.


Source link

Back to top button