LATEST
ബാങ്കുകൾ ഒരിക്കലും അത് ചെയ്യില്ല, ഇന്ത്യക്കാരെ തേടിയെത്തിയത് 4168 കോടി വിളികൾ: ജാഗ്രത വേണം

കൊച്ചി: ഡിജിറ്റൽ അറസ്റ്റിനും ലോൺ തട്ടിപ്പിനും ശ്രമിക്കുന്ന സ്പാം കോളുകൾക്കെതിരെ രാജ്യത്ത് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 31 ലക്ഷം പരാതികൾ. ടെലികോം സേവന ദാതാക്കൾ മരവിപ്പിച്ചത് 33,000 ഫോൺ നമ്പരുകൾ. ടെലികോം റെഗുലേറ്ററി അതോറിറ്റിയാണ് കണക്ക് പുറത്തുവിട്ടത്.
2025ൽ ഇന്ത്യക്കാരുടെ ഫോണുകളിലെത്തിയ 4168 കോടി ദുരൂഹ വിളികൾ കോളർ ഐഡന്റിറ്റി ആപ്പായ ‘ട്രൂ കോളർ” മാത്രം കണ്ടെത്തി. 1189 കോടി കോളുകൾ ഉപയോക്താക്കൾ തന്നെ ബ്ലോക്ക് ചെയ്തു. സ്പാം കോളുകളിൽ 770 കോടിയും സാമ്പത്തിക തട്ടിപ്പിനായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ, ബാങ്ക് ഉദ്യോഗസ്ഥർ, പേയ്മെന്റ് സേവന ദാതാക്കൾ എന്നൊക്കെ ആൾമാറാട്ടം നടത്തിയാണ് വിളിക്കാറ്. പണം തട്ടുന്ന നൂറുകണക്കിന് ലിങ്കുകളും 12,903 എസ്.എം.എസ് സന്ദേശങ്ങളും ഒരു വർഷത്തിനിടെ തട്ടിപ്പുകാർ ആയച്ചു.
Source link


