CINEMA
ഫ്ലൈ91 കൊച്ചി – ലക്ഷദ്വീപ് സർവീസിന് തുടക്കം

നെടുമ്പാശേരി: ചെലവുകുറഞ്ഞ പ്രാദേശിക വിമാന സർവീസുകൾ സാധ്യമാക്കുന്ന ഫ്ലൈ 91 എയർലൈൻസ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ചു. കൊച്ചി – ലക്ഷദ്വീപ് റൂട്ടിൽ എല്ലാ ദിവസവും സർവീസ് നടത്തും. നിലവിൽ ഇൻഡിഗോയ്ക്കും അലയൻസ് എയറിനും കൊച്ചി – ലക്ഷദ്വീപ് റൂട്ടിൽ പ്രതിദിന സർവീസുകളുണ്ട്.
എയർപോർട്ട് ഡയറക്ടർ ജി. മനു സർവീസ് ഉദ്ഘാടനം ചെയ്തു. ഫ്ലൈ91 ഡയറക്ടർ ഗൗതം സലാസ്കർ, എയർപോർട്ട് സർവീസസ് വിഭാഗം മേധാവി അനുപ് വെട്ടിയാംകുന്നത്ത്, സ്റ്റേഷൻ മാനേജർ ജെറിൻ സി. ജോയ് എന്നിവർ പങ്കെടുത്തു. സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി ഫ്ലൈ 91-ന്റെ കൊച്ചി–ലക്ഷദ്വീപ് റൂട്ടിലെ ആദ്യ യാത്രക്കാരെ ടെർമിനലിലെ ചെക്ക്-ഇൻ ഏരിയയിൽ ഔപചാരികമായി സ്വാഗതം ചെയ്തു.
Source link



