LATEST

ഫ്രീസർ നിറയെ പഴകിയ കോഴിയിറച്ചിയും ചിക്കൻ വിഭവങ്ങളും; മുക്കത്തെ ടോപ് ഡൈൻ ഹോട്ടലിനെതിരെ നടപടി

കോഴിക്കോട്: മുക്കത്തെ പ്രമുഖ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. അഗസ്ത്യൻമുഴിയില്‍ പ്രവര്‍ത്തിക്കുന്ന ടോപ് ഡൈന്‍ ഹോട്ടലിലാണ് കഴിഞ്ഞ ദിവസം മുക്കം നഗരസഭാ ആരോഗ്യവിഭാഗം അധികൃതരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഇവിടെ നിന്ന് പഴകിയതും പാകം ചെയ്തതുമായ കോഴിയിറച്ചി, ചിക്കന്‍ കറി, ബീഫ് ചില്ലി എന്നിവ ഫ്രീസറില്‍ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.

ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ സാധാരണയായി നടത്താറുള്ള പരിശോധനയുടെ ഭാഗമായാണ് ടോപ് ഡൈന്‍ ഹോട്ടലിലും എത്തിയത്. എന്നാല്‍ ഇവിടെ നിന്നും ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. പിഴ ഈടാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. നഗരസഭയിലെ അഗസ്ത്യന്‍മുഴി, മാമ്പറ്റ, മണാശ്ശേരി എന്നിവിടങ്ങളില്‍ നടന്ന പരിശോധനകൾക്ക് സി. സി.എം മൊയ്ദു, സിനിയാര്‍ പബ്ലിക് ഹെല്‍ത്ത് ഇൻസ്‌പെക്ടർ മജീദ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ആശാ തോമസ്, സുനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Source link

Related Articles

Back to top button