LATEST

ഫ്രാൻസിൽ വീണ്ടും മോഷണം; ഇത്തവണ മോഷ്ടിച്ചത് 93 ലക്ഷം രൂപ വിലമതിക്കുന്ന ഒച്ചുകളെ

പാരീസ്: ഫ്രാൻസിലെ ലൂവ്ര് മ്യൂസിയത്തിലെ കവർച്ച ലോകജനതയെ തന്നെ ഞെട്ടിച്ച ഒന്നായിരുന്നു. ഇപ്പോഴിതാ വീണ്ടും ഫ്രാൻസിലെ ഒരു മോഷണമാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്. എസ്‌കാർഗോട്ട് സെഡ് ഗ്രാൻസ്ഡ് എന്ന ഫാമിൽ നിന്ന് മോഷണം പോയത്. ഏകദേശം 93 ലക്ഷം രൂപ വിലമതിക്കുന്ന ശീതികരിച്ച ഒച്ചുകളെയാണ് മോഷ്ടിച്ചത്.

മിഷേലിൻ സ്റ്റാർ റെസ്റ്ററന്റുകളിലേക്ക് കൊണ്ടുപോകാൻ തയ്യാറാക്കിയവച്ചിരുന്ന 450 കിലോ ഒച്ചിനെയാണ് നഷ്ടപ്പെട്ടത്. ഒന്നിലധികം ആളുകൾ ചേർന്നാണ് മോഷണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഫാമിന് ചുറ്റും കെട്ടിയിരുന്ന വേലി മുറിച്ച് അകത്ത് കയറിയ സംഘം ഇരുമ്പ് പാര ഉപയോഗിച്ച് വാതിൽ തകർക്കുകയായിരുന്നു. വെെറ്റ് ഡിറ്റക്ടറുകളും അടിച്ചുതകർത്തിട്ടുണ്ട്. കോൾഡ് സ്റ്റോറേജ് മുറികളിലെ സാധനങ്ങളും മോഷ്ടിച്ചു.

‘450 കിലോ ഒച്ചിന്റെ മാംസം മോഷ്ടിക്കുകയെന്നത് അവിശ്വസനീയമാണ്. ഇത് വളരെ സംഘടിതമായ ഒരു ശൃംഖലയുടെ പ്രവൃത്തിയായിരിക്കണം. 10,000 പേർക്കുള്ള ഭക്ഷണത്തിന് ആവശ്യമായ ഒച്ചുകൾ അവിടെയുണ്ടായിരുന്നു.ഇത് വലിയ നഷ്ടമാണ് എനിക്ക് ഉണ്ടാക്കിയിരിക്കുന്നത്’- ഫാം നടത്തിപ്പുക്കാരൻ പറഞ്ഞു. ഒച്ചുകളിൽ ഭൂരിഭാഗവും ക്രിസ്മസ് ആഘോഷത്തിനായി ഉയർന്ന് റെസ്റ്ററന്റുകളിലേക്ക് വിതരണം ചെയ്യാൻ വച്ചിരുന്നതാണ്. ചേംബേഴ്സ് ഓഫ് അഗ്രികൾച്ചറിന്റെ കണക്കനുസരിച്ച് ഫ്രഞ്ചുകാർ ഏകദേശം 14,300 ടൺ ഒച്ചുകളെയാണ് ഭക്ഷിക്കുന്നത്. എന്നാൽ അതിൽ 95 ശതമാനവും ഇറക്കുമതി ചെയ്യുന്നവയാണ്. മോഷണത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button