LATEST
ഫെഫ്ക യൂണിയന്റെ ഒന്നേകാൽ കോടി ജീവനക്കാരി തട്ടിയത് സ്വന്തം ക്യു.ആർ കോഡ് നൽകി

കൊച്ചി: ഫെഫ്ക ആർട്ട് ഡയറക്ടേഴ്സ് യൂണിയനിൽ നിന്ന് ഒന്നേകാൽ കോടി രൂപ മുൻ ജീവനക്കാരി മരിയ ഫ്രാൻസിസ്ക (59) കൈക്കലാക്കിയത് സ്വന്തം അക്കൗണ്ടിന്റെ യു.പി.ഐ സ്കാനർ നൽകി. 2018 മുതൽ 2025 വരെ വാർഷിക വരിസംഖ്യ, ലെവി തുടങ്ങി പല ഇനങ്ങളിലായി അംഗങ്ങൾ നൽകിയ പണമാണ് തട്ടിയത്. സംഘടന നടത്തിയ ഓഡിറ്റിംഗിൽ തട്ടിപ്പ് പുറത്താവുകയായിരുന്നു.പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ലീവിൽ പ്രവേശിച്ച മരിയ തിരികെ ജോലിക്ക് കയറിയില്ല. ഫെഫ്ക ഭാരവാഹികൾ നേരിൽക്കണ്ടപ്പോൾ കുറച്ച് പണം തിരിച്ചടയ്ക്കാമെന്ന് ഇവർ അറിയിച്ചതായാണ് വിവരം.”1.25 കോടിയുടെ തിരിമറിയാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. തട്ടിപ്പിന്റെ വ്യാപ്തി കൂടിയേക്കാം,””
Source link



