LATEST

ഫിൻലൻഡ് വീണ്ടും ഹാപ്പി!


ഹെൽസിങ്കി : ലോകത്തെ ഏറ്റവും സന്തുഷ്ടരാജ്യമായി തുടർച്ചയായ ഒമ്പതാം തവണയും തിരഞ്ഞെടുക്കപ്പെട്ട് യൂറോപ്യൻ രാജ്യമായ ഫിൻലൻഡ്. യു.എൻ സ്പോൺസർഷിപ്പിൽ നടത്തിയ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. അഫ്ഗാൻ ആണ് പട്ടികയിൽ ഏറ്റവും പിന്നിൽ (147). 116 – ാം സ്ഥാനത്താണ് ഇന്ത്യ. ഐസ്‌ലൻഡ്, ഡെൻമാർക്ക്, കോസ്റ്റ റിക്ക, സ്വീഡൻ, നോർവെ, നെതർലൻഡ്‌സ്, ഇസ്രയേൽ, ലക്സംബർഗ്, സ്വിറ്റ്സർലൻഡ് എന്നിവയാണ് ഫിൻലൻഡിന് തൊട്ടുപിന്നിലുള്ള രാജ്യങ്ങൾ. യു.എസിനും കാനഡയ്ക്കും യു.കെയ്ക്കും യഥാക്രമം 23, 25, 29 സ്ഥാനങ്ങൾ വീതം ലഭിച്ചു. റഷ്യ 79 -ാം സ്ഥാനത്തും യുക്രെയിൻ 111-ാം സ്ഥാനത്തുമാണ്.


Source link

Related Articles

Back to top button