LATEST

പ്ലസ് ടുവിന്‌ ശേഷം എന്ത് പഠിക്കാം (പാർട്ട് 1)


പ്ലസ് ടു പരീക്ഷ കഴിഞ്ഞു. വിദ്യാർത്ഥികളും രക്ഷിതാക്കളും ഉപരിപഠന മേഖല കണ്ടെത്താനുളള തയ്യാറെടുപ്പിലാണ്. ബിരുദ പ്രോഗ്രാമുകൾക്ക് ചേരുമ്പോൾ താത്പര്യവും അഭിരുചിയും തൊഴിൽ സാദ്ധ്യതയും ഉള്ള വിഷയങ്ങൾ വേണംതിരഞ്ഞെടുക്കാൻ. മികച്ച വരുമാനവും കണ്ടെത്താനാകണം. 1. ഡിജിറ്റൽ, ഹെൽത്ത് ടെക്ക് കോഴ്‌സുകൾഐ.ടി അധിഷ്ഠിത സേവനം, സോഫ്റ്റ് വെയർ ആൻഡ് സർവ്വീസസ് മേഖലയിൽ ഡിജിറ്റൽ സാങ്കേതിക രംഗത്തെ വളർച്ച ദൃശ്യമാണ്. കംപ്യൂട്ടർ സയൻസ്/എൻജിനിയറിംഗ് രംഗത്ത് ഓട്ടമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്‌സ്, ഡാറ്റാ മാനേജ്‌മെന്റ്, സൈബർ സെക്യൂരിറ്റി, ഇന്റർനെറ്റ് ഒഫ് തിങ്‌സ്, ബ്ലോക്ക് ചെയിൻ ടെക്‌നോളജി, ഓഗ്‌മെന്റഡ് റിയാലിറ്റി, മെഷീൻ ലേണിംഗ്, വിർച്വൽ റിയാലിറ്റി എന്നിവയിൽ കൂടുതൽ തൊഴിലവസരങ്ങൾ രൂപപ്പെടും.


Source link

Back to top button